Latest Updates

രാജ്യാന്തര ചലച്ചിത്രമേളയിലെ ആറാം ദിനത്തിൽ ലോക സിനിമയിലെ 25 ചിത്രങ്ങൾ ഉൾപ്പടെ 69 സിനിമകൾ പ്രദർശിപ്പിക്കും. പുരുഷാധിപത്യത്തിനെതിരെ ഒരു യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന അൽബേനിയൻ ചിത്രം ഹൈവ് , മാലിയുടെ പശ്ചാത്തലത്തിലെ പ്രണയകഥ മാലി ട്വിസ്റ്റ് , എ ഹീറോ, ഫ്രാൻസ്, ബെല്ലാർഡ് ഓഫ് വൈറ്റ് കൗ ,107 മദേഴ്സ് തുടങ്ങിയ ചിത്രങ്ങളാണ് ബുധനാഴ്ച പ്രദർശിപ്പിക്കുന്നത്. 

 

ലൈംഗികാതിക്രമത്തിനിരയായ അധ്യാപികയുടെ ജീവിതം പ്രമേയമാക്കിയ അപർണ സെൻ ചിത്രം ദി റേപ്പിസ്റ്റ് ഉൾപ്പെടെ 50 ചിത്രങ്ങളുടെ മേളയിലെ അവസാന പ്രദർശനത്തിനും ബുധനാഴ്ച വേദിയാകും . ഇനെസ് മരിയ  ബരിയോന്യുവോയുടെ സ്പാനിഷ് ചിത്രമായ കമീലിയ കംസ് ഔട്ട് റ്റുനൈറ്റ്, അൻറ്റൊണെറ്റാ കുസിജനോവിചിന്റെ ക്രോയേഷ്യൻ ചിത്രമായ മുറിന, നതാലി അൽവാരെസ് മെസെൻന്റെ ക്ലാര സോള, റഷ്യൻ ചിത്രം ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്കേപ്പ്ഡ്, വിനോദ് രാജിന്റെ കൂഴങ്കൽ എന്നീ മത്സര ചിത്രങ്ങളുടെ മേളയിൽ അവസാന പ്രദർശനവും ഇന്നാണ് . 

മലയാള ചിത്രങ്ങളായ ബനേർഘട്ട ,നായാട്ട് ,അവനവിലോന ,വുമൺ വിത്ത് എ മൂവീ ക്യാമറ ,സണ്ണി എന്നീ മലയാളച്ചിത്രങ്ങളും നാളെ (ബുധൻ)പ്രദർശിപ്പിക്കും

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് മാർച്ച്  24 ന് ആരംഭിക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്.  അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന്  IFFK < space > MOVIE CODE എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിക്കാണ് അയക്കേണ്ടത് .

 

*അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ചിത്രങ്ങൾ ചുവടെ* :

 

1 - അനറ്റോളിയൻ ലെപ്പേർഡ്  (കോഡ്  : IC001)

2-  കമീലിയ കംസ് ഔട്ട് റ്റു നൈറ്റ് (കോഡ്  : IC002)

3- ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്കേപ്പ്ഡ്   (കോഡ്  : IC003)

4- ക്ലാര സോള (കോഡ്  : IC004)

5- കോസ്റ്റ ബ്രാവ , ലെബനൻ  (കോഡ്  :  IC005) 

6- നിഷിദ്ധോ (കോഡ്  : IC006)

7- ഐ ആം നോട്ട് ദി റിവർ ഝലം - (കോഡ്  : IC007) 

8- ലെറ്റ് ഇറ്റ് ബി മോർണിംഗ് (കോഡ്  : IC008) 

9- മുറിന (കോഡ് : IC009)

10- കൂഴങ്കൽ (കോഡ് : IC010)

11- സുഖ്റ ആൻഡ് ഹെർ സൺസ് (കോഡ്  : IC011) 

12- ആവാസവ്യൂഹം (കോഡ്  :  IC012)

13- യൂ റിസെമ്പിൾ മീ (കോഡ്  : IC013) 

14- യുനി (കോഡ്  : IC014)

 

*രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്കാരം മേളയുടെ സമാപനസമ്മേളനത്തിൽ  സമ്മാനിക്കും*

Get Newsletter

Advertisement

PREVIOUS Choice