കരണ്‍ ജോഹറിന്റെ ചിത്രത്തില്‍ ഷാരുഖും കാജലുമെത്തുന്നു ?
ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡികളായ ഷാരൂഖ് ഖാനും കജോളും വീണ്ടും തങ്ങളുടെ രസതന്ത്രം കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ആലിയ ഭട്ടും രണ്‍വീര്‍ സിങ്ങും അഭിനയിക്കുന്ന'റോക്കി ഔര്‍ റാണി കി പ്രേം കഹാനി'യില്‍ പ്രധാന വേഷങ്ങളില്‍ ഇവരൈത്തുമെന്നാണ് സൂചന.
തന്റെ പുതിയ സിനിമയില്‍ പ്രത്യേക കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കരണ്‍ ഷാരൂഖിനോടും കജോളിനോടും അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ട്. തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും കിംഗ് ഖാന്‍ കരണിന്റെ ചിത്രീകരണത്തിന് സമ്മതിച്ചതായാണ് അറിയുന്നത്. ഷാരൂഖ് കരണ്‍ ജോഹറിന് തന്റെ ഷൂട്ടിംഗിനായി ഒരു ദിവസമാണ് നല്‍കുന്നതെന്നും മിക്കവാറും മുംബൈയില്‍ തന്നെ ഷൂട്ടിംഗ് നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരണിന്റെ അവസാന സംവിധാനമായ 'ഏ ദില്‍ ഹേ മുഷ്‌കില്‍' എന്ന ചിത്രത്തില്‍ ഷാരൂഖ് ഒരു പ്രത്യേക വേഷം ചെയ്തിരുന്നു.
റോക്കി ഔര്‍ റാണി കി പ്രേം കഹാനി'യുടെ റിലീസ് തിയതി 2023 ഫെബ്രുവരി 10 ആണെന്നും കരണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. റൊമാന്റിക് ഡ്രാമയില്‍ ആലിയയ്ക്കും രണ്‍വീറിനും പുറമെ ധര്‍മ്മേന്ദ്ര, ജയ ബച്ചന്‍, ശബാന ആസ്മി എന്നിവരും അഭിനയിക്കും.