പേരെന്റിംഗ് പോലെ മനോഹരവും വെല്ലുവിളി നിറഞ്ഞതുമായി എന്തുണ്ട്.?
സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും പുതുമുഖ തിരക്കഥാകൃത്തായ ഡോ. അക്ഷയ് ഹരീഷും പ്രതിഭ തെളിയിച്ച ചിത്രമാണ് സാറാസ്. ഈ ചിത്രം കണ്ട് സിജ ശിവദാസ് എഴുതിയ കുറിപ്പ്. പത്ത് വയസില്‍ താഴെ പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയും മാധ്യമപ്രവര്‍ത്തകയുമണ് സിജ ശിവദാസ്.
കുറച്ചു ദിവസം മുന്‍പ് ഒരു വയസുള്ള മകള്‍ അന്‍പ് ഒരു dice വായില്‍ ഇട്ടു. അവളും ഞാനും ടെന്‍സ്ഡ് ആകാതെ അതു പുറത്തെടുക്കണം. ആ സമയം പല ഓപ്ഷന്‍സ് ആണ് ചിന്തിക്കേണ്ടി വരുന്നത്. പുറത്തെടുക്കാനുള്ള മാര്‍ഗം, വിഴുങ്ങിയാല്‍ ചെയ്യേണ്ട ഫസ്റ്റ് എയ്ഡ്, അവിടം കൊണ്ടും നില്‍ക്കുന്നില്ലേല്‍ എവിടെയാണ് കൊണ്ട് പോകേണ്ടത് ആരെയാണ് വിളിക്കേണ്ടത് തുടങ്ങി ഒത്തിരി കാര്യങ്ങള്‍. അവസാനം അതു പുറത്തെടുത്തു. ഇതു ഒരു വിഷയം മാത്രം. ഇങ്ങനെ ദിവസേനയുണ്ടാകുന്ന ഓരോ വെല്ലുവിളികള്‍.
ഈ ലോകത്തു പേരെന്റ്‌റിംഗ് പോലെ ഏറ്റവും മനോഹരമായതും എന്നാല്‍ വളരെ വെല്ലുവിളികള്‍ നിറഞ്ഞതും ആയ മറ്റൊരു ജോലി ഇല്ല എന്നു തന്നെ പറയാം. അതൊരു വലിയ ഉത്തരവാദിത്തം ആണ്. കുട്ടി വേണം എന്ന് തീരുമാനിക്കുന്ന നിമിഷം തുടങ്ങുന്ന ഉത്തരവാദിത്തം.. മുന്നോട്ടു പോകുന്തോറും കൂടുന്ന ഉത്തരവാദിത്തം.. Once a parent, you are always a parent. ലീവ് എടുക്കാനോ രാജി വച്ചു പോകാനോ പറ്റാത്ത ഒരേ ഒരു ജോലി. ഓരോ ദിവസവും പുതിയ അനുഭവങ്ങള്‍. ഓരോ നിമിഷവും പുതിയ ചലെഞ്ചുകള്‍. ആ സാഹചര്യത്തില്‍ carefree ആയി ജീവിക്കാന്‍ അഗ്രഹിക്കുന്ന ഈ രവമഹഹലിഴല ഏറ്റെടുക്കാന്‍ തയാറല്ലാത്തവരുണ്ടേല്‍ അവരെ കുറ്റപ്പെടുത്തുന്നില്ല. ഒരു മോശം പേരെന്റ് ആയിരിക്കുന്നതിനേക്കാള്‍ പേരെന്റ് ആകാതെ ഇരിക്കുന്നത് തന്നെയാണ് നല്ലതെന്നാണ് എന്നും തോന്നിയിട്ടുള്ളത്. Because you are dealing with a great soul whose spirit you can make or break ...
കുട്ടികളെ പ്രസവിച്ചു വളര്‍ത്തി വലുതാക്കുന്നതിനേക്കാള്‍ മറ്റു പലതും ആണ് തന്റെ ജീവിതം എന്ന് സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ തീരുമാനിച്ചു ഉറപ്പിച്ച സാറ. സംവിധായിക ആകാന്‍ ആഗ്രഹിക്കുന്ന സാറ കുട്ടികളെ വളര്‍ത്തല്‍ തനിക്കു പറ്റുന്ന പണിയല്ലെന്നു ഉറപ്പിച്ചിരിക്കുന്ന നായകനെ കണ്ടു മുട്ടുകയും ഇരുവരും വിവാഹിതര്‍ ആകുകയും ചെയ്യുന്നു.. തന്റെ ലക്ഷ്യത്തിന് തൊട്ടടുത്തു നില്‍ക്കെ സാറ താന്‍ ഗര്‍ഭിണിയാണെന് അറിയുന്നു.. കുഞ്ഞിനെ വേണ്ടാത്ത സാറ, വേണോ വേണ്ടയോ എന്നു കണ്‍ഫ്യൂസ്ഡ് ആയ പങ്കാളി, ഇതിനിടയില്‍ ആര്‍ത്തു സന്തോഷിക്കുന്ന ബന്ധുക്കള്‍.. മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി ഈ pregnancy തുടര്‍ന്ന് കൂടെ എന്ന് പങ്കാളി ചോദിക്കുമ്പോ എന്റെ സന്തോഷമോ എന്ന് സാറ തിരിച്ചു ചോദിക്കുന്നുണ്ട്.. മറ്റുള്ളവരുടെ കണ്ണില്‍ സെല്‍ഫിഷ് എന്ന് തോന്നുമെങ്കിലും സ്വന്തം സന്തോഷത്തിനു പ്രാധാന്യം നല്‍കുന്നത് ഒരു പാപം ആണെന്ന് പറയാന്‍ പറ്റുന്നില്ല. എല്ലാവര്‍ക്കും സെല്ഫ് ലെസ്സ് ആകാന്‍ പറ്റുകയില്ല. സിനിമയുടെ അവസാനം സാറ കുട്ടിയെ അബോര്‍ട്ട് ചെയ്യുകയും തന്റെ സിനിമ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു.
പലപ്പോഴും അച്ഛനും അമ്മയും ആകാന്‍ മാനസികമായി തയ്യാറെടുക്കും മുന്‍പ് സമൂഹത്തിന്റെ നിര്‍ബന്ധതിന് വഴങ്ങിയാണ് പലരും കുഞ്ഞിനു വേണ്ടി ശ്രമിക്കുന്നത് . രണ്ടു വ്യക്തികളെ മാത്രം ബാധിക്കുന്ന കാര്യത്തില്‍ എങ്ങനെയാണു സമൂഹം ഇടപെടുന്നത് എന്ന് ആ സിനിമയില്‍ വ്യകതമായും കാണിക്കുന്നുണ്ട്.. കല്യാണം കഴിഞ്ഞു പിറ്റേ ദിവസം മുതല്‍ സംസാരം കുട്ടികളെ കുറിച്ചു മാത്രം ആണ്.. ഇനി കുട്ടികള്‍ ആകുന്നില്ലേല്‍ അതു അവരുടെ കഴിവ് കേടാക്കി മാറ്റുകയും ചെയ്യകയാണ് സമൂഹം.
സാറയുടെ തീരുമാനത്തോട് യോജിക്കുമ്പോഴും ഇത്രയും വര്‍ഷം ജീവിച്ചിട്ടും രണ്ടു മക്കളെ വളര്‍ത്തി വലുതാക്കി എന്നതിനപ്പുറം അമ്മച്ചി എന്തു ചെയ്തു എന്ന അമ്മായിഅമ്മയോടുള്ള സാറയുടെ ചോദ്യം തീരെ അപക്വമായാണ് അനുഭവപ്പെട്ടത്. സമൂഹത്തിനു ബാധ്യത ആവാത്ത കുട്ടികളെ വളര്‍ത്തി വലുതാക്കുക എന്നത് ഒരു വല്യ ജോലി തന്നെയാണ്.. അതിനെ വില കുറച്ചു കാണുന്ന സാറയുടെ സമീപനത്തോട് എതിര്‍പ്പാണ്. കരിയറിനു പ്രാധാന്യം കൊടുക്കുന്നവരെ പോലെ തന്നെ ബഹുമാനിക്കപ്പെടേണ്ടവര്‍ ആണ് കുഞ്ഞിനെ വളര്‍ത്താന്‍ കരിയര്‍ ഉപേക്ഷിക്കുന്നവരും എന്ന് സാറ അറിയേണ്ടതുണ്ട്.
എന്റെ വീട്ടില്‍ ഒരു സാറ ഉണ്ടാകുന്നതു ഞാന്‍ ഭയക്കുന്നില്ല. അതിനെ പൂര്‍ണമായും സപ്പോര്‍ട്ട് ചെയ്യുക തന്നെ ചെയ്യും. അവരെ ശരിയായ തീരുമാനം എടുക്കാന്‍ പ്രാപ്തരാക്കുകമ്പോഴാണ് മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ വിജയിക്കുക. പക്ഷേ അപ്പോഴും ഞങ്ങളുടെ ശരികള്‍ ആയിരിക്കണം അവരുടെ ശരികള്‍ എന്ന് എങ്ങനെയാണു ശഠിക്കുക..
സിജ ശിവദാസ്