നിങ്ങള്‍ എനിക്ക് എല്ലാമായിരുന്നു അച്ഛന്റെ ചരമവാര്‍ഷികത്തില്‍ സഞ്ജയ്ദത്ത്
അച്ഛന്‍ സുനില്‍ ദത്തിന്റെ ചരമവാര്‍ഷികത്തില്‍ വൈകാരികമായ കുറിപ്പുമായി മകന്‍ സഞ്ജയ് ദത്ത്.
'ഒരു രക്ഷകര്‍ത്താവ്, ഒരു വിഗ്രഹം, ഒരു സുഹൃത്ത്, ഒരു ഉപദേഷ്ടാവ് - നിങ്ങള്‍ എനിക്ക് എല്ലാം ആയിരുന്നു. ലവ് യു ഡാഡി, മിസ് യു.' എന്നാണ് സഞ്ജയ് ദത്ത് കുറിച്ചിരിക്കുന്നത്. അനധികൃതമായി ആയുധം കൈവശം വച്ചതിന് സഞ്ജയ് ദത്ത് ജയിശിക്ഷ പൂര്‍ത്തിയാക്കുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു അച്ഛന്‍ സുനില്‍ ദത്തിന്റെ മരണം. 75 ആം വയസ്സില്‍ ബാന്ദ്രയിലെ വസതിയില്‍ 2005 മെയ് 25 നായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.
സഞ്ജയ് ദത്തിന്റെ കുറിപ്പിന്റെ താഴെ മകള്‍ ത്രിശാല ഉള്‍പ്പെടെ ഒട്ടേറെ പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. നടി നര്‍ഗീസിനെയാണ് സുനില്‍ ദത്ത് വിവാഹം കഴിച്ചത്. സഞ്ജയിനെക്കൂടാതെ ഒരു മകള്‍ കൂടി ഇവര്‍ക്കുണ്ട്, പ്രിയ ദത്ത്.