Latest Updates

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ ഗംഗുഭായ് കത്യവാടി ബോക്സ് ഓഫീസില്‍ കുതിപ്പ് നേടിയ ചിത്രമാണ്. ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടിന്റെ  ഏറ്റവും പുതിയ ചിത്രം പ്രേക്ഷകര്‍ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. ആലിയയുടെ പകരം വയ്ക്കാനില്ലാത്ത പ്രകടനവും പ്രേക്ഷകര്‍ക്ക് ഇഷ്ടമായി. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ഗംഗുഭായിക്കും ആലിയ ഭട്ടിനും ലഭിച്ചത്.

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഫെബ്രുവരി 25നാണ് 'ഗംഗുഭായ് കത്യവാടി' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.  ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി സഞ്ജയ് ലീല ബന്‍സാലി നിരവധി അഭിമുഖങ്ങളില്‍  ആവര്‍ത്തിക്കുന്ന ചില കഥകളുണ്ട്..  തന്റെ ബാല്യകാല വസതിയുടെ ചുവരുകളില്‍ ചായം പൂശിയിട്ടില്ലെന്ന അദ്ദേഹം പറഞ്ഞിരുന്നു. തന്റെ സിനിമകള്‍ക്കായി ഏറ്റവും അതിഗംഭീരമായ സെറ്റുകള്‍ സൃഷ്ടിക്കാന്‍  പ്രചോദിപ്പിച്ച ഒരു ജീവിതാനുഭവം എന്നാണ് ഇതിനെ ബന്‍സാലി വിവരിക്കുന്നത്. അതുപോലെതന്നെ ആലിയ ഭട്ടിനെ പോലെ കഴിവുള്ള ആരെയും താന്‍  കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 

കുട്ടിക്കാലത്ത് മുംബൈയിലെ ഭുലേശ്വര്‍ പ്രദേശത്ത് വളര്‍ന്നപ്പോള്‍, നഗരത്തിലെ റെഡ് ലൈറ്റ് ജില്ലയായ കാമാത്തിപുരയില്‍ നിന്ന് നടക്കാവുന്ന ദൂരത്തിലായിരുന്നു തന്റെ വാസമെന്നും  ബന്‍സാലി പറഞ്ഞു. അവിടെയാണ് വേശ്യാലയമായി മാറിയ ആക്ടിവിസ്റ്റിന്റെ ജീവിതം നാടകീയമാക്കുന്ന എപ്പിസോഡിക്കലി ഘടനയുള്ള ഗംഗുഭായ് കത്തിയവാടി സജ്ജീകരിക്കുന്നത്. തീയറ്റര്‍ പ്രദര്‍ശനത്തിന് ശേഷം നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം എത്തിയിരിക്കുകയാണ്.  ഗംഗുവിനെ അവളുടെ കാമുകന്‍ വേശ്യാവൃത്തിക്ക് വില്‍ക്കുമ്പോള്‍, ലൈംഗികത ഉള്‍പ്പെടുന്ന രംഗങ്ങള്‍ ബന്‍സാലി  ഒഴിവാക്കിയിരുന്നു.  ഗംഗുവിന്റെ സമ്മതമില്ലാതെയാണ് ഇതെല്ലാം സംഭവിക്കുന്നത്. അതിനാല്‍, ഈ രംഗങ്ങള്‍ തടയുന്നതാണ് ബന്‍സാലിയുടെ ബുദ്ധി. അവളുടെ ദുരുപയോഗത്തിന്റെ ഒരു നിമിഷം പോലും പ്രേക്ഷകരെ അദ്ദേഹം കാണിക്കുന്നുമില്ല. 

വളരെ കഠിനമായ ലോകത്തെക്കുറിച്ചുള്ള ഒരു കുട്ടിയുടെ വീക്ഷണത്തോട് സാമ്യമുള്ളതാണ് ഈ ചിത്രം. വെല്ലുവിളികള്‍ പരിഗണിക്കാതെയുള്ള സെന്ഡസിറ്റീവായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്   ബന്‍സാലിയുടെ മാത്രം രീതിയാണ്. ചിത്രത്തിന്റെ പേരിനെതിരെ നടക്കുന്ന കേസ് മുതല്‍ ഒട്ടേറെ കടമ്പകള് കടന്നാണ് ബന്‍സാലി പ്രേക്ഷകര്‍ക്ക് മുന്നില്‍ ഈ ചിത്രമെത്തിച്ചത്.   

Get Newsletter

Advertisement

PREVIOUS Choice