Latest Updates

മുമ്പ് നിങ്ങളെങ്ങനെയായിരുന്നുവെന്ന് നിങ്ങള്‍ സ്വയം താരതമ്യം ചെയ്യാറുണ്ടോയെന്ന് നടി സമീറ റെഡ്ഡി. വര്‍ഷങ്ങള്‍ക്ക് മുമ്പ് റാംപില്‍ നടക്കുന്ന ചിത്രവും ഇപ്പോഴത്തേതും വച്ചാണ് സമീറ കുറിച്ചിരിക്കുന്നത്. ഒന്ന് സാരിയില്‍ സ്റ്റൈലിഷ് ലുക്കിലാണെങ്കില്‍ മറ്റൊന്ന് വര്‍ക്കൗട്ട് സെഷനിടയില്‍ നിന്നുള്ളതാണ്. മുമ്പത്തെ ശരീരമായോ ലുക്കുമായോ താരതമ്യം ചെയ്ത് നിരാശപ്പെടരുത് എന്ന സന്ദേശമാണ് സമീറ പങ്കുവെയ്ക്കുന്നത്. മുമ്പ് എന്തായിരുന്നോ എന്നതില്‍ കുടുങ്ങിക്കിടക്കുന്നതിന് പകരം പുനര്‍നിര്‍വചിക്കുന്നതാണ് ശരീരത്തോടും ആത്മാവിനോടും ചെയ്യാന്‍ കഴിയുന്ന ആരോഗ്യകരമായ കാര്യമെന്നു പറയുന്നു സമീറ. ലോകം നിങ്ങള്‍ക്കു മേല്‍ മുന്‍വിധി കല്‍പിക്കുമായിരിക്കും എന്നാല്‍ അതിന്റെ ഇരകളാവരുത്. പിറകോട്ട് നോക്കാതെ മുന്നോട്ടൂ പോകൂ എന്നും സമീറ പറയുന്നു.   

ഇംപെര്‍ഫെക്റ്റ്ലി പെര്‍ഫെക്റ്റ് എന്ന ഹാഷ്ടാഗോടെയാണ് സമീറ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇത്രയേറെ പിന്തുണ നല്‍കുന്ന ശരീരത്തിന് നന്ദി പറയുന്നുവെന്നും തനിക്ക് പോസിറ്റീവായി തുടരണമെന്നും സമീറ കുറിക്കുന്നു. ബോഡിപോസിറ്റിവിറ്റിയെക്കുറിച്ചു സംസാരിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല സമീറ. മുമ്പും പ്രസവശേഷം തന്റെ ശരീരത്തിന് വന്ന മാറ്റത്തെക്കുറിച്ചും അവയെ താന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നതിനെക്കുറിച്ചും താരം പങ്കുവച്ചിരുന്നു.

Get Newsletter

Advertisement

PREVIOUS Choice