അഭ്യൂഹങ്ങള്‍ക്ക് വിരാമം; നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നു
തെന്നിന്ത്യന്‍ താരദമ്പതികളായ നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നു. ഇരുവരും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടു. ഏറെനാളായി ഇരുവരും പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോള്‍ താരങ്ങള്‍ തന്നെ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുകയാണ്.
നാഗചൈതന്യയും സാമന്തയും സോഷ്യല്‍ മീഡിയ പേജുകളില്‍ ഇതുസംബന്ധിച്ച കുറിപ്പ് പങ്കുവച്ചു. 'ഒരുപാട് ആലോചിച്ചും ചിന്തിച്ചും ചായും ഞാനും ഭാര്യയും ഭര്‍ത്താവും എന്ന ബന്ധം അവസാനിപ്പിച്ച് ഞങ്ങളുടെ വഴി പിന്തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു നൂറ്റാണ്ടിലേറെ ഞങ്ങള്‍ സൗഹൃദത്തിലായിരുന്നു, ഞങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനവും അതുതന്നെയായിരുന്നു, ആ സ്‌പെഷ്യല്‍ ബോണ്ട് തുടര്‍ന്നും ഉണ്ടാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു', സാമന്ത കുറിച്ചു. കഠിനമായ ഈ സമയത്ത് പിന്തുണ വേണമെന്നും സ്വകാര്യത മാനിക്കണമെന്നും താരങ്ങള്‍ അഭ്യര്‍ഥിച്ചു.