Latest Updates

എന്നും വാര്‍ത്തകളില്‍ നിറയുന്ന പേരാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റേത്. സല്‍മാന്‍ ഖാന്റെ സിനിമ ജീവിതവും വ്യക്തിജീവിതവും എല്ലായ്‌പ്പോഴും വാര്‍ത്താ പ്രാധാന്യം നേടുന്നവയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി  സല്‍മാന്‍ ഖാനും സൊനാക്ഷി സിന്‍ഹയുമായുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്, അതില്‍ സല്‍മാന്‍ വരന്റെ വേഷത്തിലും സൊനാക്ഷി സിന്‍ഹ വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയുമാണ് കാണുന്നത്.  ചിത്രം കണ്ടതോടെ സല്‍മാന്‍ സൊനാക്ഷിയെ രഹസ്യമായി വിവാഹം കഴിച്ചെന്ന നിഗമനത്തിലായി സോഷ്യല്‍മീഡിയ.

എന്നാല്‍ സത്യം ഇതാമ്. ചിത്രം വ്യാജം തന്നെ. ആരോ ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണിത്. ചിത്രം വ്യാജം തന്നെ താണ്. സല്‍മാന്‍ ഇപ്പോഴും ബാച്ചിലര്‍ എന്ന ടാഗില്‍ ഉറച്ചുനില്‍ക്കുകയും സൊനാക്ഷി അവരുടെ വ്യക്തിജീവിതത്തിലുമാണ്.  എന്നിരുന്നാലും, സല്‍മാനും സൊനാക്ഷിയും വളരെ അടുപ്പം പുലര്‍ത്തുന്നവരാണ. സൊനാക്ഷിയെ തന്റെ കരിയറില്‍ സഹായിച്ച മെന്‍ഡറാണ്  സല്‍മാന്‍. തന്റെ ഡേറ്റിംഗിനെക്കുറിച്ച് സംസാരിക്കുന്നവരോട് താനിപ്പോഴും  അവിവാഹിതനാണെന്ന് ദബാംഗ് നടന്‍ അവകാശപ്പെടുന്നു. നടി യൂലിയ വന്തുറുമായി അദ്ദേഹം ഡേറ്റിംഗ് നടത്തുന്നതിനെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ ഉണ്ട്.

Get Newsletter

Advertisement

PREVIOUS Choice