Latest Updates

വിവാദങ്ങളും ഗോസിപ്പും നിറഞ്ഞതാണ് ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ ജീവിതമെങ്കിലും അദ്ദേഹത്തിന്റെ ഉദാരതയെക്കുറിച്ച് വായ് തോരാതെ പറയുന്നവരുമുണ്ട്. അടുത്ത സുഹൃത്തുക്കള്‍ക്കായി എന്ത് ചെയ്യാനും ഖാന്‍ തയ്യാറാണെന്നാണ് പൊതുവേ പറയുന്നത്. 

കൗമാരപ്രായം മുതല്‍ സല്‍മാന്‍ നായകനായി ആരാധിക്കുന്ന തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയോട് ഹൃദ്യമായ ബന്ധം സല്‍മാന്‍ ഖാന്‍ സൂക്ഷിക്കുന്നുണ്ട്. ചിരഞ്ജീവിയുടെ മകന്‍ രാം ചരണിന്റെ  ബോളിവുഡ് അരങ്ങേറ്റമായ  സഞ്ജീറിന്റെ ഷൂട്ടിംഗ് മുംബൈയില്‍ നടക്കുമ്പോള്‍, സല്‍മാന്‍ എല്ലാ ദിവസവും രാം ചരണിന്റെ സെറ്റില്‍ ഭക്ഷണമെത്തിച്ചിരുന്നു.

ഇപ്പോള്‍ ചിരഞ്ജീവി നായകനാകുന്ന ഗോഡ്ഫാദറില്‍ സല്‍മാന്‍ വളരെ പ്രത്യേകതയുള്ള  അതിഥി വേഷത്തില്‍ ഖാന്‍ എത്തുകയാണ്. ഇതിന്റെ പ്രതിഫലമായി നിര്‍മാതാക്കള്‍ ഇരുപത് കോടിയോളം രൂപയാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇതിനായി ഒരു പൈസ പോലും സ്വീകരിക്കില്ലെന്ന നിലപാടാണ് സല്‍മാന്‍ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ തന്നെ  തന്റെ ജോലിക്ക് ഒരു പൈസ പോലും സ്വീകരിക്കില്ലെന്ന് സല്‍മാന്‍ വളരെ വ്യക്തമായി പറഞ്ഞു. തായി പ്രൊജക്റ്റുമായി അടുത്ത ഒരു സ്രോതസ്സ് വ്യക്തമാക്കി.  പണം നല്‍കണമെന്ന് അവര്‍ നിര്‍ബന്ധിച്ചാല്‍ താന്‍ അതിഥി വേഷം ചെയ്യില്ലെന്ന് അദ്ദേഹം ചിരഞ്ജീവിയോട് പറഞ്ഞു. 'എന്റെ സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ അതിന് പണം നല്‍കുമോ' എന്നായിരുന്നു ചിരഞ്ജീവിയോട് സല്‍മാന്‍ ചോദിച്ചത്.   ആ ചോദ്യം ചിരഞ്ജീവിയെ തളര്‍ത്തിയെന്നും അദ്ദേഹത്തിന് വാക്കുകളില്ലായിരുന്നെന്നും സിനിമയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. 

ഗോഡ്ഫാദറില്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വേഷമാണ് സല്‍മാന് ഉള്ളത്. ഒരാഴ്ചയോളം അദ്ദേഹം ഷൂട്ടിങ്ങില്‍ പങ്കെടുക്കും.

 

Get Newsletter

Advertisement

PREVIOUS Choice