Latest Updates

റിലീസ് ചെയ്ത് 16 ദിവസങ്ങള്‍ക്കുള്ളില്‍ ആഗോള ബോക്‌സോഫീസില്‍ മറ്റൊരു മാനദണ്ഡം സൃഷ്ടിച്ച് 
എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍.  
ആഗോളതലത്തില്‍ 1000 കോടി പിന്നിട്ട ചിത്രങ്ങള്‍ക്കൊപ്പം ആര്‍ആര്‍ആറും എത്തിയതായി റാണ ദഗ്ഗുബതി വ്യക്തമാക്കുന്നു.  

ദംഗലും രാജമൗലിയുടെ ബാഹുബലി 2വുമാണ് ആഗോളതലത്തില്‍ 1000 കോടി പിന്നിട്ട മറ്റ് ചിത്രങ്ങള്‍.  ഈ ആഘോഷം ഉത്സവമാക്കാന്‍ ട്വിറ്ററിലൂടെ ടീമിനെ അഭിനന്ദിച്ച്  റാണ ദഗ്ഗുബതി പറഞ്ഞു. 
 
'വണ്‍ ഇന്ത്യ വണ്‍ സിനിമ' എന്നത്  സ്വപ്നമായിരുന്നു ആഗോളതലത്തില്‍ 1000 കോടി രൂപ...ക്യാപ്റ്റന്‍ നിങ്ങളത് വീണ്ടും ചെയ്തിരിക്കുന്നു' എന്നായിരുന്നു റാണ ദഗ്ഗുബതിയുടെ ട്വീറ്റ്. 

 ഡോള്‍ബി സിനിമയില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ ഡ്രാമയാണ് ഈ ചിത്രം.  ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളായ കൊമരം ഭീം (ജൂനിയര്‍ എന്‍ടിആര്‍), അല്ലൂരി സീതാരാമ രാജു (രാം ചരണ്‍) എന്നിവരെക്കുറിച്ചുള്ള ഒരു സാങ്കല്‍പ്പിക കഥയാണിത്. 
ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ഡി.വി.വി. ദനയ്യ നിര്‍മ്മിച്ച തെലുങ്ക്-ഭാഷാ കാലഘട്ടത്തിലെ ആ ആക്ഷന്‍ ഡ്രാമ ചിത്രം 2022 മാര്‍ച്ച് 25-നാണ് റിലീസായത്. 
 
RRR നിര്‍മ്മാതാക്കള്‍ അടുത്തിടെ ഹൈദരാബാദിലും മുംബൈയിലും ചിത്രത്തിന്റെ വലിയ വിജയാഘോഷം സംഘടിപ്പിച്ചിരുന്നു. മുംബൈയില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പ്രധാന അഭിനേതാക്കളായ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കൂടാതെ ആമിര്‍ ഖാന്‍, കരണ്‍ ജോഹര്‍ തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തു. 

Get Newsletter

Advertisement

PREVIOUS Choice