'നീയൊരു അസാധാരണ പെണ്‍കുട്ടി' സബയെക്കുറിച്ച് ഹൃത്വിക്
ബോളിവുഡിലെ പുതിയ പ്രണയജോഡികളായി നെറ്റിസണ്‍സ് ആഘോഷിക്കുന്നത് ഹൃത്വിക് റോഷനും സബ ആസാദും തമ്മിലുള്ള ബന്ധത്തെയാണ്. അടുത്തിടെ മുംബൈയിലെ റസ്റ്ററന്റില്‍ സബയുടെ കൈപിടിച്ച് നീങ്ങുന്ന ഹൃത്വിക്കിന്റെ ചിത്രം പുറത്തുവന്നതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്നാണ് അഭ്യൂഹങ്ങള്‍. അടുത്തിടെ ഹൃത്വിക്കിന്റെ കുടുംബത്തിനൊപ്പം അവധി ദിനം ആഘോഷിക്കുന്ന സബയുടെ ചിത്രങ്ങളും വൈറലായിരുന്നു. സുശാന്ത് സിങ് നായകനായ 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി'യിലൂടെ ശ്രദ്ധ നേടിയ നടിയാണ് സബ ആസാദ്. 2008 ല്‍ പുറത്തിറങ്ങിയ ദില്‍ കബാഡി സിനിമയിലൂടെയാണ് സബ ബോളിവുഡിലേക്കെത്തുന്നത്.
സബ സബ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയ്ക്ക് ഹൃത്വിക് നല്‍കിയ കമന്റ് കണ്ടതോടെ ഇവരുടെ പ്രണയകഥ വീണ്ടും ചര്‍ച്ചയാകുകയാണ്. ''വീട്ടില്‍ അസുഖം ബാധിച്ചിരിക്കുമ്പോള്‍ പാടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്നും താന്‍ കുട്ടിയായിരിക്കുമ്പോള്‍ സത്യജിത് റേയുടെ ക്ലാസിക് ചിത്രം 'ഗൂപ്പി ഗൈന്‍ ബാഗ ബൈനി'ലെ പാട്ടുകളടങ്ങിയ? ഒരു കാസറ്റ് മാതാപിതാക്കള്‍ നല്‍കിയെന്നും വീഡിയോയ്‌ക്കൊപ്പം സബ കുറിക്കുന്നു.
ആ സമയത്ത് ബംഗ്ലാ ഭാഷ ഒട്ടും മനസ്സിലായില്ലെന്നും പിന്നീട് അത് പ്രിയപ്പെട്ട കാസറ്റായെന്നും താരം പറഞ്ഞു. ഒരു വാക്കിന്റെ പോലും അര്‍ത്ഥം മനസ്സിലാവാതെ തന്നെ ആല്‍ബത്തിലെ ഓരോ പാട്ടുകളുടെയും വരികള്‍ പഠിച്ചെന്നും ഉച്ചാരണത്തില്‍ തെറ്റുണ്ടാവും ക്ഷമിക്കണമെന്നും അഭ്യര്‍ത്ഥിച്ചാണ് സബ '' പാടുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നീയൊരു അസാധാരണ പെണ്‍കുട്ടിയാണെന്ന്് ഇതിന് ഹൃത്വിക്ക് കുറിച്ചപ്പോള്‍ നിങ്ങളുമതേ, ഏറ്റവും ദയയുള്ളയാള്‍ എന്നായിരുന്നു ഹൃത്വികിന് സബയുടെ മറുപടി.