Latest Updates

119 കോടി രൂപയ്ക്ക് ബാന്ദ്ര വെസ്റ്റിൽ ഒരു ക്വാഡ്രപ്ലെക്‌സ് ഫ്ലാറ്റ് സ്വന്തമാക്കി ബോളിവുഡ് നടൻ രൺവീർ സിംഗ്.

നടൻ രൺവീർ സിംഗ് ഭവ്‌നാനിയും പിതാവ് ജുഗ്ജീത് സുന്ദർസിംഗ് ഭവ്‌നാനിയും ഡയറക്ടർമാരായ ഓ ഫൈവ് ഓ മീഡിയ വർക്ക്‌സ് എൽഎൽപി എന്ന കമ്പയാണ് ഇടപാട് നടത്തിയിരിക്കുന്നത്. ബാന്ദ്രയിലെ ബാൻഡ്‌സ്റ്റാൻഡിലെ സാഗർ റേഷം എന്ന കെട്ടിടത്തിൽ 16, 17, 18, 19 നിലകളിലായി ഓരോ അപ്പാർട്ട്‌മെന്റ് ഇവർ വാങ്ങിയിട്ടുണ്ട്.

Enorm Nagpal Realty LLP ആണ് വിൽപ്പനക്കാരനെന്ന് ഇടപാട് രേഖകൾ വ്യക്തമാക്കുന്നു. Enorm Nagpal Realty LLP-യുടെ നിയുക്ത പങ്കാളികൾ സാഗർ ദിവാനും അമിത് അമർലാൽ നാഗ്പാലുമാണ്. ജൂലായ് 8 നാണ് വസ്തു രജിസ്റ്റർ ചെയ്തത്. ഉടമ്പടി പ്രകാരം വസ്തുവിന്റെ മൂല്യം 118.94 കോടിയും അടച്ച സ്റ്റാമ്പ് ഡ്യൂട്ടി 7.13 കോടിയുമാണ്. വസ്തുവിന്റെ കാർപ്പെറ്റ്  വിസ്തീർണ്ണം 11,266 ചതുരശ്ര മീറ്ററാണ്. 19 കാർ പാർക്കിംഗ്  ഏരിയ കൂടി അടങ്ങുന്നതാണ് ഈ പ്രോപ്പർട്ടി. അതേസമയം ഇടപാട് സംബന്ധിച്ച് ജുഗ്ജീത് സുന്ദർസിങ് ഭവ്നാനിയോ സാഗർ ദിവാനോ പ്രതികരിച്ചിട്ടില്ല.

ടിൻസൽ പട്ടണത്തിൽ "ബാന്ദ്ര-ജുഹു ബെൽറ്റ് ഏറെ ഡിമാൻഡുള്ള സ്ഥലമാണ്. ബാൻഡ്‌സ്റ്റാൻഡ് ലൊക്കേഷനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.  സൂപ്പർ സ്റ്റാറുകളായ സൽമാൻ ഖാനും ഷാരൂഖ് ഖാനും സമീപത്ത് താമസിക്കുന്നുണ്ട്. ഒരു ചതുരശ്രയടിക്ക് ഒരു ലക്ഷം രൂപയ്ക്കാണ് ഇവിടെ ഇടപാട് നടക്കുന്നത്.

2021 സെപ്റ്റംബറിൽ ബോളിവുഡ് നടി ദീപിക പദുക്കോണും ഭർത്താവ് രൺവീർ സിംഗും രണ്ടാമത്തെ വീട് വാങ്ങിയിരുന്നു. അലിബാഗിൽ 22 കോടി രൂപയ്ക്കായിരുന്നു ഇടപാട് നടന്നത്.

Get Newsletter

Advertisement

PREVIOUS Choice