Latest Updates

'സഞ്ജു'വിന് ശേഷം നാല് വർഷത്തിനിപ്പറം  രൺബീർ കപൂർ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകർ. എപിക് പീരിയഡ് ഫിലിം 'ഷംഷേര' യാണ് ചിത്രം. ചിത്രത്തിന്ർറെ വിശദാംശങ്ങൾ പുറത്തുവരുന്നതിന് മുന്പ് തന്നെ  ആദ്യ പോസ്റ്റർ അടുത്തിടെ ഒരു ഫാൻ ആക്റ്റിവേഷൻ ഇവന്റിന് ശേഷം ചോർന്നു.

ട്രെയിലർ ലോഞ്ചിനായുള്ള നടപടികളുമായി യാഷ് രാജ് ഫിലിംസ് സൂക്ഷ്മമായി മുന്നോട്ട് പോകുന്നതിനിടെയാണ് ചോർച്ച. നിർമ്മാതാക്കൾ അടുത്തയാഴ്ച സിനിമാ പ്രചാരണം ആരംഭിക്കാൻ ഒരുങ്ങുന്നതിനിടെ , ആദ്യ പോസ്റ്റർ ട്വിറ്ററിൽ എത്തിയതോടെ  ആ പ്ലാനുകളെല്ലാം തകർന്നു. തായി തോന്നുന്നു. രൺബീറിന്റെ പുതി ലുക്ക് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.

സ്‌ക്രീനിൽ നടന്റെ ഏറ്റവും ഹോട്ട് ലുക്കാണെന്ന് ആരാധകർ പറയുന്നു.

YRF ചോർച്ച സമ്മതിച്ചു, എല്ലാ വിരലുകളും ചൂണ്ടുന്നത് അടുത്തിടെ രൺബീറിനൊപ്പം നടന്ന ഒരു ഫാൻ ആക്ടിവേഷൻ ഇവന്റിലേക്കാണ്. ഇത് കാരണം പ്രൊഡക്ഷൻ ഹൗസിന് എല്ലാ പ്ലാനുകളും പുനഃക്രമീകരിക്കേണ്ടി വരും. ചോർച്ചയുണ്ടായി, ഇത് തികച്ചും ദൗർഭാഗ്യകരമാണെന്നും  4 വർഷത്തിന് ശേഷം രൺബീർ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് വരുന്നു, രൺബീറിന്റെപുതിയ ലുക്ക് ട്രെയിലർ ഇറങ്ങുന്നത് വരെ സംരക്ഷിക്കണെന്ന് തങ്ങൾ ആഗ്രഹിച്ചെന്നും കാരണം അത് ഏറ്റവും വലിയ സംസാര വിഷയമാകുമെന്ന് ഉറപ്പായിരുന്നെന്നും വൈ ആർഎഫ് പ്രതികരിച്ചു.  

"ട്രെയിലർ ലോഞ്ചിന് മുമ്പായി ഞങ്ങളുടെ മുഴുവൻ പദ്ധതിയും പുനഃക്രമീകരിക്കേണ്ടതുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് കൂടുതൽ അപ്‌ഡേറ്റുകൾ പങ്കിടേണ്ടതുണ്ട്", വക്താവ് കൂട്ടിച്ചേർത്തു. ഒരു യോദ്ധാവായ ഗോത്രവാസി തടവിലാക്കപ്പെടുകയും അടിമയാക്കപ്പെടുകയും ചെയ്യുന്ന സാങ്കൽപ്പിക നഗരമായ കാസയിലാണ് 'ഷംഷേര'യുടെ കഥ നടക്കുന്നത്., ഒരു നേതാവായിത്തീർന്ന അടിമ, തന്റെ ഗോത്രത്തിന്ർറെ ഇതിഹാസമായി മാറിയതിന്റെ കഥയാണിത്. തന്റെ ഗോത്രത്തിന്റെ സ്വാതന്ത്ര്യത്തിനും അന്തസ്സിനുമായി നിരന്തരം പോരാടുന്ന അവന്ർറെ പേര് 'ഷംഷേര' എന്നാണ്.

കരൺ മൽഹോത്ര സംവിധാനം ചെയ്ത ഈ ആക്ഷൻ എക്‌സ്‌ട്രാവാഗൻസ നിർമ്മിച്ചിരിക്കുന്നത് ആദിത്യ ചോപ്രയാണ്, ജൂലൈ 22 ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും.

Get Newsletter

Advertisement

PREVIOUS Choice