Latest Updates

വന്‍ വരവേല്‍പ്പാണ് പ്രഭാസ് ചിത്രം രാധേ ശ്യാമിന് ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിലെ ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 79 കോടി രൂപയാണ് ചിത്രം വാരിയത്. ഇതോടെ കോവിഡ് മഹാമാരിക്കു ശേഷം ഏറ്റവും കളക്ഷന്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കുകയാണ് രാധേ ശ്യാം.  ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായതോടെ രാജ്യത്തൊട്ടാകെ ചിത്രം ശ്രദ്ധ നേടിയിരുന്നു.

ഹിന്ദി പതിപ്പ് മാത്രം 5 കോടിയില്‍ അധികമാണ് ആദ്യ ദിനം നേടിയത്. തെലുങ്കില്‍ നിന്നും മികച്ച റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇന്ത്യയില്‍ നിന്നു മാത്രമല്ല അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ആദ്യ ദിനം തന്നെ ഓസ്ട്രേലിയയില്‍ നിന്ന് 1.14 കോടി ചിത്രം നേടിയിരുന്നു. യുഎസ്എയില്‍ ഒരു മില്യണ്‍ ഡോളര്‍ കടന്നു.

രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് ഡ്രാമയാണ്. പൂജ ഹെ?ഗ്‌ഡെയാണ് പ്രധാന വേഷത്തിലെത്തുന്നത്. രാധ കൃഷ്ണ കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഹസ്തരേഖ വിദഗ്ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്.  'പ്രേരണ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ എത്തുന്നത്. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. 

Get Newsletter

Advertisement

PREVIOUS Choice