Latest Updates

 പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും തങ്ങളുടെ കുഞ്ഞിന്റെ ലിംഗഭേദം വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. അതേസമയം ുന്നതില്‍ നിന്ന് വിട്ടുനിന്നെങ്കിലും, അന്താരാഷ്ട്ര വിനോദ വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇരുവരും ഒരു പെണ്‍കുഞ്ഞിനെ സ്വാഗതം ചെയതു എന്നാണ്. 

ജനുവരി 22 ന് ദമ്പതികള്‍ തങ്ങളുടെ കുഞ്ഞ് ജനിച്ചതായി പ്രഖ്യാപിച്ചതിന് ശേഷം, അവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഒന്നും പങ്കിട്ടിട്ടില്ല. അതേസമയം  നിക്കും  പ്രിയങ്കയും  ഒരു കുഞ്ഞിനെ പിടിച്ച് നില്‍ക്കുന്ന രണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്, അത് പ്രിയങ്കയുടെ നവജാത ശിശുവാണോ എന്നാണ് ആരാധകരുടെ ചോദ്യം. 

വാടക ഗര്‍ഭധാരണത്തിലൂടെയാണ് പ്രിയങ്ക -നിക്ക് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ പ്രിയങ്ക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ സ്വകാര്യത മാനിക്കണമെന്നും താരം അഭ്യര്‍ത്ഥിച്ചിരുന്നു. നിക് ജോനാസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു താര ംസന്തോവാര്‍ത്ത അറിയിച്ചത്. 

39 കാരിയായ പ്രിയങ്ക തന്നേക്കാള്‍ വലിയ പ്രായവ്യത്യാസം ഉള്ള അമേരിക്കകന്‍ ഗായകനായ നികോ ജോനാസിനെ വിവാഹം കഴിച്ചത് 2018ലാണ്. ഭര്‍ത്താവിനൊപ്പം അമേരിക്കയിലെ വീട്ടിലാണ് താരമിപ്പോള്‍ കഴിയുന്നത്.

Get Newsletter

Advertisement

PREVIOUS Choice