Latest Updates

ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഹോം. പത്തൊമ്പതിന് ഒടിടിയില്‍ റീലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തെ അഭിനന്ദിച്ച് സിനിമാ മേഖലയിലെ തന്നെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ പ്രിയദര്‍ശനും ഹോമിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.  

ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് പ്രിയദര്‍ശന്‍ അയച്ച സന്ദേശത്തിലായിരുന്നു അഭിനന്ദനം. 'ഹോം കണ്ടു. വളരെ മികച്ച കഥയാണ് ചിത്രത്തിന്റെത്. ഞാന്‍ കൊവിഡ് കാലത്ത് കണ്ട് മികച്ച അഞ്ച് സിനിമകളില്‍ ഒന്നാണ് ഹോം. ആശംസകള്‍' എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. തെന്നിന്ത്യന്‍ സംവിധായകനായ എ ആര്‍ മുരുഗദോസും ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരുന്നു.   

നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Get Newsletter

Advertisement

PREVIOUS Choice