അച്ഛന്റെ വിവാഹം കാണണമെന്ന് മകന്‍ പ്രകാശ് രാജ് വീണ്ടും വിവാഹം കഴിച്ചു
വിവാഹ വാര്‍ഷിക ദിനത്തില്‍ മകന്റെ ആഗ്രഹം നിറവേറ്റി നടന്‍ പ്രകാശ് രാജ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 11-ാം വിവാഹ വാര്‍ഷികം. വിവാഹ വാര്‍ഷിക ദിനത്തില്‍ തന്റെ മുന്നില്‍ വച്ച് അച്ഛനും അമ്മയും വീണ്ടും വിവാഹിതരാകണമെന്നായിരുന്നു മകന്‍ വേദാന്തിന്റെ ആഗ്രഹം.
മകന്റെ ആഗ്രഹം പോലെ ഭാര്യ പൊനി വര്‍മ്മയെ പ്രകാശ് രാജ് വീണ്ടും വിവാഹം കഴിച്ചു. താരം തന്നെയാണ് തന്റെ വിവാഹവാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവച്ചത്. തന്റെ മക്കളായ വേദാന്ത്, മേഘ്ന, പൂജ എന്നിവരുടെയും ചെറു മക്കളുടെയും സാന്നിധ്യത്തിലായിരുന്നു പ്രകാശ് രാജിന്റെ വിവാഹം. മക്കളുടെ മുന്നില്‍വച്ച് ഇരുവരും വിവാഹ മോതിരം കൈമാറുകയും ചുംബിക്കുകയും ചെയ്തു. മകന്റെ ആഗ്രഹം സാധിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പ്രകാശ് രാജ് ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. പഴയ വിവാഹ ഫോട്ടോയും പ്രകാശ് രാജ് പങ്കുവച്ചിട്ടുണ്ട്.
2009 ല്‍ ലളിതയുമായുളള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് പൊനി വര്‍മ്മയെ പ്രകാശ് രാജ് വിവാഹം കഴിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറാണ് പൊനി വര്‍മ്മ. ഇരുവരുടെയും മകനാണ് വേദാന്ത്. മേഘ്ന, പൂജ എന്നിവര്‍ ആദ്യ വിവാഹത്തിലെ മക്കളാണ്.