കേരള മുഖ്യമന്ത്രിയായി പ്രകാശ് രാജ് ടവര്‍ ബംഗ്ലാവ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി
അനൂപ് മേനോന്റെ രചനയില്‍ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വരാല്‍ എന്ന ചിത്രത്തില്‍ തമിഴ് നടന്‍ പ്രകാശ് രാജ് കേരള മുഖ്യമന്ത്രിയാകുന്നു. അച്യുതന്‍നായര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. കണ്ണന്‍ താമരക്കുളത്തിന്റെ ചിത്രത്തില്‍ പ്രകാശ് രാജ് ഇത് രണ്ടാം തവണയാണ്. അച്ചായന്‍സായിരുന്നു ആദ്യ ചിത്രം. വരാലിലെ മറ്റൊരു സുപ്രധാന കഥാപാത്രമായ ഡേവിഡ് ജോണ്‍ മേടയില്‍ എന്ന രാഷ്ട്രീയ നേതാവിന്റെ വേഷം കൈകാര്യം ചെയ്യുന്നത് അനൂപ് മേനോനാണ്.
ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ ടവര്‍ ബംഗ്ളാവിലാണ് ചിത്രത്തില്‍ പ്രകാശ് രാജ് പങ്കെടുക്കുന്ന സുപ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായാണ് വരാലില്‍ ടവര്‍ ബംഗ്ലാവ് ചിത്രീകരിക്കുന്നത്. മമ്മൂട്ടിയുടെ വണ്‍ ആണ് ടവര്‍ ബംഗ്ളാവില്‍ ഒടുവില്‍ ചിത്രീകരിച്ച ചിത്രം. ടൈം ആഡ്‌സിന്റെ ബാനറില്‍ പി.എ. സെബാസ്റ്റ്യന്‍ നിര്‍മ്മിക്കുന്ന വരാല്‍ എറണാകുളം, തിരുവനന്തപുരം, ഡല്‍ഹി, ഇംഗ്ലണ്ട്, ദുബായ് എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുന്നത്.
സായ്കുമാര്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ജയന്‍ ചേര്‍ത്തല, കൊല്ലം തുളസി, മേഘനാഥന്‍, ബാലാജി ശര്‍മ്മ, ഡ്രാക്കുള സുധീര്‍, രമേശ് വലിയശാല, ശങ്കര്‍ രാമകൃഷ്ണന്‍, ഇടവേള ബാബു, ദിനേശ് പ്രഭാകര്‍, അഖില്‍ പ്രഭാകര്‍, ഹണിറോസ്, ഗൗരിനന്ദ, മാലാ പാര്‍വതി, ഏയ്ഞ്ചലീന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.