ഷൂട്ടിംഗിനിടയിലെ പരിക്ക് ;ബാഹുബലി താരം പ്രഭാസിന് വിദേശത്ത് സര്‍ജറി
- ബാഹുബലി' താരം പ്രഭാസിന്റെ പുതിയ ചിത്രം 'രാധേ ശ്യാമിന് മികച്ച പ്രതികരണം ലഭിക്കുന്നതിനിടെ താരം സ്‌പെയിനിലേക്ക് പോയി. ആരോഗ്യപ്രശ്‌നം നേരിടുന്ന പ്രഭാസ് സ്‌പെയിനില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.
'സലാര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് താരത്തിന് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാഴ്സലോണയില്‍ പ്രഭാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതായാണ് റിപ്പോര്‍ട്ട്. ചെറിയ ഓപ്പറേഷന്‍ ആണെങ്കിലും അടുത്ത പരിശോധന വരെ പൂര്‍ണ്ണ വിശ്രമം എടുക്കാന്‍ പ്രഭാസിനോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
'രാധേ ശ്യാം' എന്ന ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയ സ്വീകാര്യതയ്ക്കിടയില്‍ താരം മാധ്യമങ്ങളുടെ തിളക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ പ്രഭാസിന്റെ ശസ്ത്രക്രിയയെക്കുറിച്ച് അറിഞ്ഞതോടെ അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് ഇവരിപ്പോള്‍.
ഒരു വ്യക്തിയുടെ ഭൂതവും ഭാവിയും അറിയാന്‍ കഴിയുന്ന കൈനോട്ടക്കാരന്റെ വേഷമാണ് ്ര്രപഭാസ് ചെയ്യുന്നത്. രാധാകൃഷ്ണ കുമാണ് ഇതിന്റെ സംവിധായകന്‍.
അതേസമയം പ്രഭാസിന്റെ വരാനിരിക്കുന്ന സിനിമാ നിര പരിശോധിച്ചാല്‍ വരും മാസങ്ങളില്‍ അദ്ദേഹം തിരക്കിലായിരിക്കുമെന്ന് വ്യക്തമാണ്. ബഹുഭാഷാ പുരാണ ചിത്രമായ 'ആദിപുരുഷ്', 'സലാര്‍', 'പ്രോജക്റ്റ്-കെ', 'സ്പിരിറ്റ്' എന്നിവയിലും സംവിധായകന്‍ മാരുതിയുടെ മറ്റൊരു സിനിമയിലും അദ്ദേഹം അഭിനയിക്കും.