Latest Updates

'ശ്രദ്ധിക്കുക, ധൈര്യമായി ഇരിക്കൂ, ഒരു സാഹസിക യാത്രയ്ക്ക് തയ്യാറാകൂ, ചോളന്മാർ വരുന്നു'  'പൊന്നിയൻ സെൽവന്റെ' മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ലൈക്ക പ്രൊഡക്ഷൻസ് ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവച്ചത്

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവൻ- പാർട്ട് 1 സെപ്റ്റംബർ 30തിന് തിയേറ്ററുകളിൽ എത്തും.കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാബ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ ചോഴ രാജകുമാരിയായ കുന്ധവിയെ തൃഷ അവതരിപ്പിക്കും. എ ആര്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ്

മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'പൊന്നിയിന്‍ സെല്‍വന്‍' നിര്‍മ്മിക്കുന്നത്. രാമുജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. . വിക്രം, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര ഉൾപ്പെടെയുള്ള  വലിയ താരനിര തന്നെയുണ്ട് ഈ ചിത്രത്തിൽ. ആദിത്യ കരികാലന്‍ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

സിനിമ തിയേറ്ററിൽ തന്നെയായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്ർറെ  സ്ട്രീമിങ്ങ് അവകാശം ആമസോൺ പ്രൈമിനാണ്. തിയേറ്റർ റിലീസിന് ശേഷമായിരിക്കും ആമസോൺ  സ്ട്രീമിങ്ങ് ആരംഭിക്കുക

Get Newsletter

Advertisement

PREVIOUS Choice