ദിലീപിന്റെ ഫോണ്‍ സന്ദേശം; മുന്‍കാല നായികയും കേസില്‍ കുടുങ്ങിയേക്കും
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍. ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാനായി ഇയാള്‍ കൊച്ചിയിലെത്തിയതിന്റെ തെളിവുകളാണ് അന്വേഷണസംഘം സമാഹരിച്ചത്.
ജനുവരി 31 വരെ കൊച്ചിയിലെ ഹോട്ടലില്‍ താമസിച്ച സായ് ശങ്കര്‍ ജനുവരി 30 ന് ദിലിപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കുയായിരുന്നിരിക്കാം എന്നാണ് അനേഷണ സംഘം വിലയിരുത്തുന്നത്. ഹോട്ടലിലെ ബില്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സമാഹരിച്ചാണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്.
അതേസമയം ദിലീപിന്റെ മുന്‍നായികയെ നവേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യുമെന്നും അറിയുന്നുണ്ട്. സിനിമയയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നടി ഇപ്പോള്‍ കേരളത്തില്‍ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തായ ഈ നടിയുടെ ചാറ്റിംങ്ങ് ഡിലീറ്റാക്കിയതായി കണ്ടെത്തിയിരുന്നു. ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ 12 പേരുടെ ചാറ്റുകളാണ് ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്.