Latest Updates

വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന 'പിടികിട്ടാപ്പുള്ളി'യുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍. നവാഗതനായ ജിഷ്ണു ശ്രികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ടെലഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നത്.  സംഭവത്തില്‍ പരാതി നല്‍കുമെന്ന് സംവിധായകന്‍ അറിയിച്ചു.  

'11 മണിക്കായിരുന്നു സിനിമയുടെ റിലീസ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ രാത്രിയോട് കൂടി ഒരുപാട് പേര്‍ എന്നെ വിളിക്കാന്‍ തുടങ്ങി. സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ആളുകളുടെ വിളി വരുന്നത്, പുതുമുഖ സംവിധായകനെ സംബന്ധിച്ചിടത്തോളം സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ സത്യത്തില്‍ എനിക്ക് സങ്കടമാണ് തോന്നുന്നത്. പടം ഇപ്പോള്‍ തന്നെ ടെലിഗ്രാമിലൂടെ പുറത്തുവന്നു എന്ന കാര്യമാണ് വിളിക്കുന്നവര്‍ക്ക് പറയാനുണ്ടായിരുന്നത്.' ജിഷ്ണു പറഞ്ഞു.   

ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന പിടികിട്ടാപ്പുള്ളി ഒരു കോമഡി ത്രില്ലറാണ്. സണ്ണി വെയ്ന്‍, അഹാന കൃഷ്ണ, മെറീന മെക്കിള്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേജര്‍ രവി, സൈജു കുറുപ്പ്, ബൈജു, ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Get Newsletter

Advertisement

PREVIOUS Choice