'മദ്രാസ് പൊണ്ണ്' കറുപ്പ് കലര്‍ന്ന റോസ് കസവ് സാരിയില്‍ മാളവിക
പതിറ്റാണ്ടുകളായി വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ് സൂപ്പര്‍താരങ്ങള്‍. ഇവരുടെ കുടുംബവിശേഷങ്ങളും വാര്‍ത്തകളില്‍ നിറയുന്നത് പതിവാണ്. തീരെ ചെറിയ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് പരിചിതരായ താരപുത്രന്‍മാരും പുത്രികളും ഇപ്പോള്‍ യുവാക്കളും യുവതികളുമാണ്. ഇവരില്‍ പലരും അച്ഛന്റെയോ അമ്മയുടെയോ വഴി പിന്തുടര്‍ന്ന് വെള്ളിത്തിരയിലേത്തുകയും ചെയ്തിട്ടുണ്ട്.
മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. ഇവരുടെ കുടുംബവും ആരാധകര്‍ക്ക് പരിചിതരാണ്. മകന്‍ കാളിദാസ് അച്ഛനൊപ്പം കുട്ടിക്കാലത്ത് തന്നെ സിനിമകളില്‍ സജീവമാണ്. എന്നാല്‍ മകള്‍ മാളവിക സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഇതുവരെ താത്പര്യം കാണിച്ചിട്ടില്ല. സിനിമയേക്കാള്‍ തനിക്ക് മോഡലിംഗ് ആണ് തനിക്കക് ംതാല്‍പ്പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലയെന്നും മാളവിക ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ് മാളവിക ജയറാം.
സിനിമ പ്രവേശനം ആഗ്രഹിക്കുന്നില്ലെങ്കിലും മനോഹരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആരാധകരെ തൃപ്തിപ്പെടുത്തിയിരിക്കുകയാണ് മാളവിക ഇപ്പോള്‍. 'മദ്രാസ് പൊണ്ണ്' എന്ന ക്യാപ്ഷനോടെയായിരുന്നു മാളവിക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഈ ക്യൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കറുപ്പും റോസും കലര്‍ന്ന കസവ് സാരിയും അതിന് ചേരുന്ന ആഭരണങ്ങളും അണിഞ്ഞായിരുന്നു മാളവിക ജയറാം പോസ് ചെയ്തത്. കണ്‍മഷിയെഴുതിയതിനൊപ്പം കറുത്ത പൊട്ടും തൊട്ടിരുന്നു മാളവിക.