താരരാജാവിനെ നേരില്‍ കണ്ടു; പീലി ഹാപ്പി
മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ പീലി ഒടുവില്‍ മമ്മൂട്ടിയെ നേരില്‍ കണ്ടു. തിരൂര്‍ക്കാട് സ്വദേശി പുന്നക്കാടന്‍ ഹമീദലി- സജ്ല ദമ്പതികളുടെ മകളായ ദുആ എന്ന പീലിക്കാണ് സങ്കടം മാറിയത്. 2020 സെപ്റ്റംബറിലെ പിറന്നാളിന് മമ്മൂട്ടി വിളിക്കാത്തതിലുള്ള പരിഭവമാണ് പീലി പങ്കുവെച്ചിരുന്നത്.
പിണക്കം തീര്‍ക്കാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 12ന് പീലിയുടെ പിറന്നാളിന് മമ്മൂട്ടി കേക്കും ഗിഫ്റ്റും കൊടുത്തയച്ചിരുന്നു. കൂടാതെ വിഡിയോ കാളില്‍ പീലിയെ വിളിച്ച് ജന്മദിനാശംസകള്‍ അറിയിക്കുകയും ചെയ്തു. കോവിഡ് വ്യാപനം കുറഞ്ഞിട്ട് നേരില്‍ കാണാമെന്ന് വാക്കും നല്‍കി. തുടര്‍ന്നാണ് വെള്ളിയാഴ്ച കാക്കനാട് 'പുഴു' സിനിമയുടെ ലൊക്കേഷനില്‍ കാണാമെന്ന് മമ്മൂട്ടി അറിയിച്ചത്. അങ്ങനെ മാതാപിതാക്കളോടൊപ്പമെത്തി പീലി മമ്മൂക്കയെ നേരില്‍ കണ്ടു.