സിജുവും കയാദുവും മലയാളത്തിന്റെ അഭിമാനമാകും 'പത്തൊമ്പതാംനൂറ്റാണ്ടി'നെക്കുറിച്ച് വിനയന്‍
പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ സിനിമയെക്കുറിച്ച് സംവിധായകന്‍ വിനയന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ചിത്രത്തില്‍ നായകനായ സിജു വില്‍സണും, നായിക കയാദുവും മലയാളത്തിന്റെ അഭിമാനമായി മാറുമെന്നാണ് വിനയന്‍ ഫസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ചരിത്ര പുരുഷനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥപറയുന്ന ചിത്രമാണ് 'പത്തൊന്‍പതാം നൂറ്റാണ്ട് '.
ചിത്രത്തെക്കുറിച്ച് വിനയന്‍ കുറിച്ചിരിക്കുന്നതിങ്ങനെ-
''19-ാം നൂറ്റാണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍ അനുഭവിച്ച അവഗണനയും, അപമാനവും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം ഹീനമായിരുന്നു.. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്ബി സ്വാമികള്‍ക്കും, അയ്യന്‍കാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തന്റെ പടവാളുയര്‍ത്തിയിരുന്നു. ആ നായകന്റെയും അദ്ദേഹത്തേപ്പോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് ''പത്തൊന്‍പതാം നൂറ്റാണ്ട്''. ഇതിലെ നായകന്‍ സിജു വില്‍സണ്‍ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തില്‍ എത്തും എന്നു ഞാന്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ ''പത്തൊന്‍പതാം നുറ്റാണ്ടി''ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായിമാറും..
ഇന്നു മലയാളത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഏറ്റവും വലുതും ചെലവേറിയതുമായ ഈ സിനിമയില്‍,നിങ്ങടെ മനസ്സിനെ മഥിക്കുന്ന ചരിത്ര കഥാ മുഹൂര്‍ത്തങ്ങളും, രംഗങ്ങളും ആകര്‍ഷകമായി ഒരുക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. മലയാളത്തിലെ അന്‍പതോളം പ്രശസ്ത നടീനടന്‍മരും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്‌നീഷ്യന്‍മാരും പങ്കെടുക്കുന്ന ഈ ചിത്രം ചെയ്യാന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ച നിര്‍മ്മാതാവ് ശ്രി ഗോകുലം ഗോപാലേട്ടനോടുള്ള സ്‌നേഹാദരവും ഇവിടെ രേഖപ്പെടുത്തട്ടെ.''
പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ സിനിമയെക്കുറിച്ച് സംവിധായകന്‍ വിനയന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ചിത്രത്തില്‍ നായകനായ സിജു വില്‍സണും, നായിക കയാദുവും മലയാളത്തിന്റെ അഭിമാനമായി മാറുമെന്നാണ് വിനയന്‍ ഫസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ചരിത്ര പുരുഷനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥപറയുന്ന ചിത്രമാണ് 'പത്തൊന്‍പതാം നൂറ്റാണ്ട് '.
ചിത്രത്തെക്കുറിച്ച് വിനയന്‍ കുറിച്ചിരിക്കുന്നതിങ്ങനെ- ''19-ാം നൂറ്റാണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍ അനുഭവിച്ച അവഗണനയും, അപമാനവും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം ഹീനമായിരുന്നു.. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്ബി സ്വാമികള്‍ക്കും, അയ്യന്‍കാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തന്റെ പടവാളുയര്‍ത്തിയിരുന്നു. ആ നായകന്റെയും അദ്ദേഹത്തേപ്പോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് ''പത്തൊന്‍പതാം നൂറ്റാണ്ട്''. ഇതിലെ നായകന്‍ സിജു വില്‍സണ്‍ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തില്‍ എത്തും എന്നു ഞാന്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ ''പത്തൊന്‍പതാം നുറ്റാണ്ടി''ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായിമാറും..
ഇന്നു മലയാളത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഏറ്റവും വലുതും ചെലവേറിയതുമായ ഈ സിനിമയില്‍,നിങ്ങടെ മനസ്സിനെ മഥിക്കുന്ന ചരിത്ര കഥാ മുഹൂര്‍ത്തങ്ങളും, രംഗങ്ങളും ആകര്‍ഷകമായി ഒരുക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. മലയാളത്തിലെ അന്‍പതോളം പ്രശസ്ത നടീനടന്‍മരും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്‌നീഷ്യന്‍മാരും പങ്കെടുക്കുന്ന ഈ ചിത്രം ചെയ്യാന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ച നിര്‍മ്മാതാവ് ശ്രി ഗോകുലം ഗോപാലേട്ടനോടുള്ള സ്‌നേഹാദരവും ഇവിടെ രേഖപ്പെടുത്തട്ടെ.'