Latest Updates

നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹ ചടങ്ങിലെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ് ശിവൻ.  തെന്നിന്ത്യൻ സിനിമ വലിയ ആഘോഷമാക്കിയിരുന്നു. . താരനിബിഡമായ ചടങ്ങിൽ ഷാരൂഖ് ഖാൻ, രജനികാന്ത്, സൂര്യ, മണിരത്‌നം ഉൾപ്പടെ നിരവധിപ്പേരാണ് പങ്കെടുത്തത്.

ഇവർക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ വിഘ്നേഷ്  ആരാധകർക്കായി പങ്ക് വച്ചിരിക്കുന്നത്. ജൂൺ ഒമ്പതിനായിരുന്നു നയൻ‌താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം നടന്നത്. മഹാബലിപുരത്തെ റിസോ‍ർട്ടിൽ ആയിരുന്നു ചടങ്ങുകൾ. കസവു മുണ്ടും കുർത്തയും ധരിച്ച  വിഘ്നേഷും ചുവന്ന പട്ടുസാരിയിൽ മരതക ആഭരണങ്ങളണിഞ്ഞ നയൻതാരയും സമൂുഹമാധ്യമങ്ങൾ കൊണ്ടാടിയ ചിത്രങ്ങളായിരുന്നു. 

 വിവാഹ വേദിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു. പിന്നീട് താരദന്പതികൾ തന്നെയാണ് ചിത്രം ആരാധകർക്കായി പങ്ക് വച്ചത്. 

Get Newsletter

Advertisement

PREVIOUS Choice