'നായാട്ട്' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി ഷോര്‍ട് ലിസ്റ്റില്‍
ഓസ്‌കര്‍ അവാര്‍ഡിനുള്ള ഇന്ത്യന്‍ സിനിമയുടെ ഷോട്ട് ലിസ്റ്റില്‍ ഇടം നേടി മലയാള ചിത്രം 'നായാട്ട്'. നായാട്ട് ഉള്‍പ്പെടെ രാജ്യത്തെ വിവിധ ഭാഷകളില്‍ നിന്നായി പതിനാലോളം ചിത്രങ്ങളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. തമിഴില്‍ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേര്‍ണി, ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ധം എന്ന സ്വാതന്ത്ര്യസമര നായകന്‍ ഉദ്ധം സിംഗിന്റെ ബയോപിക് എന്നിവയും പട്ടികയിലുണ്ട്.
സംവിധായന്‍ ഷാജി എന്‍ കരുണന്‍ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. കൊല്‍ക്കത്തയിലെ ഭവാനിപ്പൂരില്‍ പതിനഞ്ച് വിധികര്‍ത്താക്കള്‍ അടങ്ങുന്ന പാനലാണ് ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഫെബ്രുവരിയിലാണ് ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപിക്കുക. മാര്‍ച്ച് 27 നാണ് 94-ാമത് ഓസ്‌കാര്‍ പുരസാകാരച്ചടങ്ങ് നടക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. ഷാഫി കബീറാണ് നായാട്ടിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.