Latest Updates

നടി നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയുടെ പ്രൊമൊ പങ്കുവച്ച് നെറ്റ്ഫ്‌ളികസ്. നെറ്റ്ഫ്‌ളികസ് ഇന്ത്യ സൗത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്. 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' എന്നാണ് ഡോക്യുമെന്ററിയുടെ പേര്. പ്രണയത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമെല്ലാം പ്രമോയില്‍ അവതരിപ്പിച്ചിരിക്കുന്നു.

ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. വിവാഹം സ്ട്രീം ചെയ്യുന്നതില്‍ നിന്നും ഒടിടി പ്ലാറ്റ്ഫോം പിന്മാറി എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഒടുവില്‍ നെറ്റ്ഫ്‌ലിക്‌സ് അത് നിഷേധിച്ചു രംഗത്ത് വന്നു. ജൂണ്‍ 9 ന് മഹാബലി പുരത്ത് വച്ചായിരുന്നു താരവിവാഹം. രജനികാന്ത്, ഷാരൂഖ് ഖാന്‍, മണിരത്‌നം, സൂര്യ, ജ്യോതിക തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

https://twitter.com/Netflix_INSouth/status/1556877022592258048?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1556877022592258048%7Ctwgr%5E5191d74f5ba1830a609978c4709f5c87b3eab14f%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Fnayanthara-beyond-fairytale-promo-vighnesh-sivan-wedding-netflix-south-1.7770972

Get Newsletter

Advertisement

PREVIOUS Choice