നയന മനോഹരമായി ലേഡി സൂപ്പര്‍സ്റ്റാറിന്റെ വിവാഹം; വൈറലായി ചിത്രങ്ങള്‍
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും ഇന്ന് വിവാഹിതരായി. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍. രാവിലെ 8.30ന് നടന്ന ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
മാധ്യമങ്ങള്‍ക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. വിവാഹസത്കാരത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, ഷാരൂഖ് ഖാന്‍, കമല്‍ഹാസന്‍, സൂര്യ, ദിലീപ്, ആര്യ, കാര്‍ത്തി തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. മെഹന്ദി ചടങ്ങ് ജൂണ്‍ എട്ടിനു രാത്രിയായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാന്‍ അല്‍പം കാത്തിരിക്കേണ്ടി വരും.
വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദര്‍ശന അവകാശം നെറ്റ്ഫ്‌ലിക്‌സിനാണ്. ചലച്ചിത്ര സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്‌ലിക്‌സിനായി വിവാഹ ചടങ്ങുകള്‍ സംവിധാനം ചെയ്യുന്നത്. വിവാഹ വേദിക്ക് പുറത്തു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്..
വിരുന്നില്‍ വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍, സാമന്ത ഉള്‍പ്പെടെയുള്ളവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. അതിഥികള്‍ക്കു പോലും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ വിലക്കുണ്ട്. വരന്റെയും വധുവിന്റെയും ഫോട്ടോകള്‍ പതിപ്പിച്ച വാട്ടര്‍ ബോട്ടിലുകള്‍ അതിഥികള്‍ക്കായി ഒരുക്കി. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് വിലയേറിയ സമ്മാനങ്ങളും തയാറാക്കിയിരുന്നു.