Latest Updates

ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം നാരദന്‍ റിലീസിന് ഒരുങ്ങുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നാരദന്‍' മാര്‍ച്ച് 3ന്  തിയേറ്ററുകളില്‍ എത്തും. സമകാലിക ഇന്ത്യയിലെ മാധ്യമലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് ഉണ്ണി ആര്‍ ആണ്. ഇതിനിടെ ഫിലിം ഫെയര്‍ ഡിജിറ്റല്‍ മാഗസിന്റെ കവര്‍ ചിത്രമായി ടൊവിനോയുടെ നാരദന്‍ ഇടം പിടിച്ചു.  മലയാളത്തില്‍ നിന്നും ഇതാദ്യമായാണ് ഒരു നടന്‍ ഡിജിറ്റില്‍ മാഗസിന്റെ കവര്‍ പേജില്‍ ഇടംപിടിക്കുന്നത്. ആഷിഖ് അബു കവര്‍ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

അതേസമയം ബോളിവുഡ് താരം ഷാരൂഖ് ഖാനുമായി പുതിയ സിനിമ ചെയ്യുന്നതിനെ കുറിച്ച് നീക്കങ്ങള്‍ നടക്കുന്നതായി ആഷിഖ് അബു പറഞ്ഞിരുന്നു. കഥയുടെ ആശയം പങ്കുവച്ചിട്ടുണ്ടെന്നും കൊവിഡ് കാരണമാണ് താരവുമായുള്ള കൂടിക്കാഴ്ചകള്‍ സാധിക്കാത്തതെന്നുമാണ് സംവിധായകന്‍ വ്യക്തമാക്കിയത്. 

ഷാരൂഖുമായി ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും  കഥയുടെ ത്രെഡ് വികസിപ്പിക്കാന്‍ കുറച്ചധികം സമയമെടുക്കുമെന്നും ആഷിഖ് പറഞ്ഞു. പ്രശസ്ത എഴുത്തുകാരന്‍ ശ്യാം പുഷ്‌കരനായിരുക്കും ഈ പ്രോജക്ടിന് വേണ്ടി തിരക്കഥയൊരുക്കുന്നതെന്നും, ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും ഈ പ്രോജക്റ്റ് സംഭവിക്കുമെന്നും ആഷിഖ് അബു വ്യക്തമാക്കി. കൊവിഡ് വന്നതോടെയാണ് ഷാരൂഖുമായുള്ള കൂടിക്കാഴ്ചകള്‍ വൈകിയതെന്നും അദ്ദേഹത്തിന്റെ സിനിമ ഷെഡ്യൂളുകള്‍ മാറിയതിനാല്‍ ബാക്കി നടപടികള്‍ ഉണ്ടാകാന്‍ താമസമെടുക്കുമെന്നും  ആഷിഖ് അബു പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice