'മൂന്നാം വരവിനെ മുന്നേ ചെറുക്കാം' ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു
സാമൂഹ്യ സുരക്ഷാ മിഷന്‍ കോഴിക്കോട് മേഖല ഓഫീസ് നിര്‍മിച്ച കോവിഡ് ബോധവല്‍ക്കരണ ഹ്രസ്വ ചിത്രം ജില്ലാ കലക്ടര്‍ സാംബശിവറാവു പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനു വേണ്ടി 'മൂന്നാം വരവിനെ മുന്നേ ചെറുക്കാം' എന്ന സന്ദേശം നല്‍കുന്നതാണ് ചിത്രം. കോവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി പൊതുജനങ്ങള്‍ പാലിക്കേണ്ട മുന്‍ കരുതലുകള്‍ ഉള്‍ക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. രാജീവ് വി ഫോര്‍ യു രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ചലച്ചിത്ര താരം ഹരീഷ് കണാരനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഹതാരങ്ങളായി പ്രദീപ് ബാലന്‍, കബീര്‍ സി.ടി എന്നിവരും രംഗത്തെത്തുന്നു. ക്യാമറ-എഡിറ്റിംങ്ങ് അഷറഫ് പാലാഴി. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ബോധവല്‍ക്കരണ ചിത്രം പ്രചരിപ്പിക്കുക.
ചലച്ചിത്ര താരം ഹരീഷ് കണാരന്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ കോഴിക്കോട് മേഖല ഡയറക്ടര്‍ ഡോ.യു.ആര്‍.രാഹുല്‍, പിആര്‍ഒ റിനീഷ് തിരുവള്ളൂര്‍, പ്രോഗ്രാം കോഡിനേറ്റര്‍ എം.പി.ഫൈസല്‍, രാജീവ് വി ഫോര്‍ യു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.