Latest Updates

ഭാര്യ സുചിത്രയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ. അടുത്ത സുഹൃത്തും ബിസിനസ്സുകാരനുമായ സമീർ ഹംസയാണ് മോഹന്‍ലാലിന്റെ പിറന്നാൾ ആഘോഷ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പിറന്നാൾ കേക്ക് മുറിച്ച് പരസ്പരം സ്നേഹചുംബനം നൽകി കേക്ക് പങ്കിടുന്ന മോഹൻലാലിനെയും സുചിത്രയേയും വിഡിയോയിൽ കാണാം.  വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രം​ഗത്തെത്തിയത്.

തനിക്ക് ലഭിച്ച ആശംസകൾക്ക് നന്ദി പറഞ്ഞ് മോഹൻലാലും എത്തിയിരുന്നു. വിശ്വശാന്തി ഫൗണ്ടേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച മോഹൻലാലിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.  20 വിദ്യാര്‍ത്ഥികള്‍ക്കും സംഘാടകര്‍ക്കും ഒപ്പമുള്ള ആഘോഷത്തിന്റെ വീഡിയോ മോഹന്‍ലാല്‍ തന്നെയാണ് പങ്കുവച്ചത്.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തമാശകള്‍ പറയുന്ന മോഹന്‍ലാലിനെയും എല്ലാവരുടെ ആരാകണമെന്ന ഭാവി ആഗ്രഹം കൗതുകത്തോടെ ചോദിച്ചറിയുന്ന അവരെ പ്രോത്സാഹിപ്പിക്കുന്ന താരത്തെ വീഡിയോയില്‍ കാണാം. കുട്ടികള്‍ക്കൊപ്പം പാട്ട് പാടുകയും കേക്ക് മുറിക്കുകയും ചെയ്യുന്നുണ്ട് മോഹൻലാൽ. വിശ്വശാന്തി ഇനിഷ്യേറ്റീവ് പരിപാടിയുടെ ഭാഗമായാണ് താരം അവിടെയെത്തിയത്. 20 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭാസം നല്‍കുന്ന പദ്ധതിയാണിത്. അടുത്ത 15 വര്‍ഷത്തേക്ക് ഇത് തുടരുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

Get Newsletter

Advertisement

PREVIOUS Choice