Latest Updates

  മിനിസ്‌ക്രീനിലൂടെ വെള്ളിത്തിരയിലെത്തി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം  നായികയായി  അഭിനയിച്ച്  ശ്രദ്ധേയയായ നടിയാണ് മിയ.  വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും  നടിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കുന്നുണ്ട്.  സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ അപ്പോള്‍ തന്നെ ആരാധകരെ അറിയിക്കാറുമുണ്ട്,

ഇപ്പോള്‍ ഒരിടവേളക്ക് ശേഷം സ്വകാര്യചാനലില്‍ പിരപാടിയില്‍ പങ്കെടുക്കാനെത്തിയ മിയ വായ തോരാതെ പറഞ്ഞത് മകന്‍  ലൂക്കോയുടെ വിശേഷങ്ങളാണ്.  അമ്മ അയതിനുശേഷം തന്റെ  ആദ്യപരിഗണന  മകന്‍ ലൂക്കോയ്ക്ക് തന്നെയാണെന്നും കുഞ്ഞു വന്നാല്‍ അവരെ ചുറ്റിപ്പറ്റിയാകും  നമ്മുടെ കാര്യങ്ങളൊന്നും മിയ സന്തോഷത്തോടെ പറയുന്നു. 

അതേസമയം കുഞ്ഞ് ജനിക്കുന്നതുവരെ മിയ ഇക്കാര്യം ആരാധകരെ അറിയിച്ചിരുന്നില്ല. കുറച്ചു മാസങ്ങള്‍ കഴിയുമ്പോള്‍ പറയാം എന്ന് കരുതിയിരുന്നെന്നും എന്നാല്‍ പിന്നീട് ഒരു സര്‍പ്രൈസ് ആയി കുഞ്ഞാവ എത്തിയിട്ട് അറിയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. കുഞ്ഞിന്റെ ഫോട്ടോ പങ്ക് വച്ച്  ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ ഞെട്ടിയോ എന്നാണ് താരം ചോദിക്കുന്നത്.   അല്‍ഫോണ്‍സാമ്മ എന്ന സീരിയലില്‍ കൂടി ശ്രദ്ധനേടി സിനിമയിലെത്തിയ താരമാണ് മിയ. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും  അഭിനയിച്ച മിക്കവാറും എല്ലാ പടങ്ങളും വിജയിച്ചിരുന്നു

Get Newsletter

Advertisement

PREVIOUS Choice