Latest Updates

എം.എല്‍.എ.യും നടനുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹബന്ധം വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. പുറത്തു വന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഇപ്പോള്‍ മേതില്‍ ദേവിക മാധ്യമങ്ങളുടെ മുന്നിലെത്തി.   

വിവാഹ മോചനത്തിനുള്ള ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന് അവര്‍ സ്ഥിരീകരിച്ചു. വിവാഹ മോചന ഹര്‍ജി നല്‍കിയിരിക്കുന്നത് എന്റെ ഭാഗത്തുനിന്നാണ്. ഇക്കാര്യത്തില്‍ മുകേഷിന്റെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. പിരിയാനുള്ള കാരണം വ്യക്തിപരമാണ്. വേര്‍പിരിയാനുള്ള തീരുമാനമെടുത്ത സന്ദര്‍ഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും സമാധാനപരമായി അത് മറികടക്കാന്‍ എല്ലാവരും അനുവദിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. 

മുകേഷിന്റെ രാഷ്ട്രീയമായ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ നിര്‍ബന്ധിതയായത്. മുതിര്‍ന്ന ആള്‍ക്കാരാണ് ഞങ്ങള്‍ രണ്ടുപേരും. അദ്ദേഹത്തിനു മേല്‍ ചെളിവാരിയെറിയാന്‍ താല്‍പര്യമില്ല. നടന്‍ എന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുമുള്ള മുകേഷിന്റെ നിലയുമായി ഇത്തരം വ്യക്തിപരമായ കാര്യങ്ങള്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. മുകേഷുമായി ദേഷ്യത്തോടെ പിരിയേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു. വിവാഹമോചന വാര്‍ത്തയുമായി ബന്ധപ്പെട്ട് നിരവധി മോശം പ്രചരണങ്ങളുണ്ടായതോടെയാണ് വിശദീകരണവുമായി ദേവിക മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

Get Newsletter

Advertisement

PREVIOUS Choice