Latest Updates

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ട്രെയിലർ പുറത്ത് വിട്ടു.ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം പ്രജേഷ് സെൻ ഒരുക്കുന്ന ചിത്രമാണിത്. ചിത്രം മെയ് 13ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

റേഡിയോ ജോക്കിയായി  ജയസൂര്യയും  ജയസൂര്യയുടെ ഭാര്യയായി ശിവദയും എത്തുന്നു. ഇവരുടെ ജീവതത്തിലേക്ക് മഞ്ജു വാര്യർ അവതരിപ്പിക്കുന്ന ഡോക്ടറെത്തുന്നതാണ് കഥയുടെ ഇതിവൃത്തം. പ്രജേഷ് സെൻ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് . ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോയൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും  ഈ ചിത്രത്തിലുണ്ട്.

https://youtu.be/Cd6BxKWxIZQ

Get Newsletter

Advertisement

PREVIOUS Choice