Latest Updates

ജനപ്രിയ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ്  നടി മീര ജാസ്മിന്‍.  തന്റെ ഫോട്ടോ ഷൂട്ടുകളുടെയും സിനിമാ അപ്ഡേറ്റുകളുടെയും വ്യക്തിജീവിതത്തിന്റെയും വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കിട്ടാണ് മീര ജാസ്മിന്‍ സജീവമാകുന്നത്.  മലയാള സിനിമയിലേക്ക് രണ്ടാം ഇന്നിംഗ്സിനായി തയ്യാറെടുക്കുന്ന താരം ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

മനോഹരമായ കോസ്റ്റിയൂമില്‍ അതിസുന്ദരിയായണ് മീര എത്തുന്നത്. സ്ട്രാപ്പ്ലെസ് ഫ്‌ലഫി ഡ്രസ്സും മിനിമല്‍ മേക്കപ്പും ധരിച്ചെതത്തിയ നടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.  

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് ജേതാവായ നടി വീണ്ടും സിനിമയില്‍ തിരിച്ചെത്തുകയാണ്. ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജയറാമാണ് നായകന്‍. സത്യന്‍ അന്തിക്കാടും മീരാ ജാസ്മിനും മുമ്പ് 'അച്ചുവിന്റെ അമ്മ', 'രസതന്ത്രം', 'വിനോദയാത്ര', 'ഇന്നത്തെ ചിന്ത വിഷയം' എന്നീ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്, 'മകള്‍' അവരുടെ അഞ്ചാമത്തെ കൂട്ടുകെട്ടിനെ അടയാളപ്പെടുത്തുന്നു. 

ചിത്രത്തില്‍ ശ്രീനിവാസന്‍, ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാങ്കേതിക വശം, എസ് കുമാര്‍ ഐഎസ്സി ഛായാഗ്രഹണം നിര്‍വ്വഹിച്ചപ്പോള്‍, കെ രാജഗോപാല്‍ എഡിറ്റര്‍. സംഗീതം വിഷ്ണു വിജയ്, പശ്ചാത്തല സംഗീതം രാഹുല്‍ രാജ്, ഗാനരചന ഹരിനാരായണന്‍. ഏപ്രില്‍ 29ന് മകള്‍ ബിഗ് സ്‌ക്രീനുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice