വ്യക്തിജീവിതവും യാത്രകളും; ഇടവേള നന്നായി ആസ്വദിക്കുന്നെന്ന് മീര ജാസ്മിന്‍
സിനിമയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നെങ്കിലും മീര ജാസ്മിന്‍ എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടി തന്നെയാണ്. സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയിലൂടെ വീണ്ടു ംമലയാള സിനിമരംഗത്ത് സജീവമാകുന്ന മീര സിനിമയിലെ ജീവിതവും വ്യക്തിപരമായ ജീവിതവും രണ്ടാണെന്ന് പറയുന്നു.
യാത്രചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന താന്‍ ഇപ്പോള്‍ അതിനായി സമയം കണ്ടെത്തുന്നുണ്ടെന്നും വിദേശരാജ്യത്ത് എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് തന്നെ ചെയ്യേണ്ടിവരുന്നതിനാല്‍ കൂടുതല്‍ സ്വതന്ത്രയും ഉത്തരവാദിത്തവും കൈവരിക്കാന്‍ അത് സഹായിച്ചെന്നും നടി പയുന്നു. സിനിമയിലാണെങ്കില്‍ ടിക്കറ്റ് ബുക്ക് ്‌ചെയ്യാനും ബാഗ് ്പിടിക്കാനും മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കാനും ഒരുപാടാളുകള്‍ ചുറ്റും ഉണ്ടാകും. എന്നാല്‍ വിദേശരാജ്യത്ത് സ്വതന്ത്രയായ വ്യക്തിയായി ജീവിക്കാനും കാര്യങ്ങള്‍ നടത്താനുമുള്ള സ്വാതന്ത്ര്യം താന്‍ ആസ്വദിക്കുകയാണെന്നും മീര ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ദുബായില്‍ താമസിക്കുന്ന മീര ഇടയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലുമൊക്കെ യാത്രകള്‍ നടത്താറുണ്ട്. മലയാള നടി എന്നെ വിലാസമില്ലാതെ തന്നെ അറിയുന്ന പുതിയ സുഹൃത്തുക്കള്‍ പലരുമുണ്ടെന്നും നടി പറഞ്ഞു. വീട്ടുകാര്യങ്ങളില്‍ പൂര്‍ണ ശ്രദ്ധ നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യക്തിജീവിതം താന്‍ ആസ്വദിക്കുകയാണെന്നും പുതിയ മലയാളം സിനിമകള്‍ കാണാറുണ്ടെന്നും അവര്‍ പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ സജീവമായ മീര തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. ഒരു
ആരോഗ്യകരമമായ ജീവിതശൈലി എന്നും പിന്തുടരുന്നതിനാല്‍ സിനിമയിലേക്ക് തിരികെ വരാന്‍ പ്രത്യേകിച്ചൊരു വര്‍ക്ക് ്ഔട്ടിന്റെ ആവശ്യമില്ലായിരുന്നു ന്നെും നെഗറ്റീവ് കാര്യങ്ങളില്‍ നിന്ന് പരമാവധി അകന്ന് നില്‍ക്കാനും മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനുമാണ് തനിക്കിഷ്ടമെന്നും അവര്‍ പറഞ്ഞു.