മുഴുവന്‍ തീയേറ്ററുകളിലും മരക്കാര്‍ എത്തിയേക്കും നിബന്ധനകള്‍ അംഗീകരിച്ച് തീയേറ്റര്‍ ഉടമകള്‍
വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തീയേറ്ററില്‍ റിലീസിംഗിനൊരുങ്ങുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ തീയേറ്റര്‍ ഉടമകള്‍ അംഗീകരിച്ചതോടെയാണ് സിനിമ തീയേറ്ററിലെത്തുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടാകും.
പത്തുകോടി രൂപ അഡ്വാന്‍സ് തുക നല്‍കാമെന്ന് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മരയ്ക്കാര്‍ തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യിക്കാനുള്ള തീയേറ്ററര്‍ ഉടമകളുടെ ശ്രമം ഉടന്‍ ഫലം കാണുമെന്നാണ് പ്രതീക്ഷ. തീയേറ്ററുകളില്‍ നിന്നും 50 കോടി രൂപ വേണം, ഒപ്പം 25 ദിവസമെങ്കിലും പ്രദര്‍ശിപ്പിക്കുമെന്ന മിനിമം ഗ്യാരന്റി നല്‍കണം. ഒരോ തീയേറ്ററില്‍ നിന്നും 25 ലക്ഷം നല്‍കണം. നഷ്ടം വന്നാല്‍ ആ പണം തിരികെ നല്‍കില്ല. ലാഭം വന്നാല്‍ ലാഭ വിഹിതം നല്‍കണം തുടങ്ങിയ നിബന്ധനകളായിരുന്നു ആന്‍രണി പെരുമ്പാവൂരിന്റേത്.
ഈ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന പക്ഷം ഒടിടി റിലീസ് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ആന്റണി പെരുമ്ബാവൂര്‍ ഫിലിം ചേംബറിനെ അറിയിച്ചിരുന്നു. ഫിലിം ചേംബര്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അതേസമയം കേരളത്തിലെ 600 സ്‌ക്രീനുകളില്‍ മരയ്ക്കാര്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍മാതാവ് ആവശ്യപ്പെട്ട മിനിമം ഗ്യാരണ്ടി തുക നല്‍കാന്‍ കഴിയില്ലെന്ന്് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു.. പത്തുകോടിയോ അതിലധികമോ നിര്‍മാതാവിന് മുന്‍കൂര്‍ തുക നല്‍കും. മിനിമം ഗ്യാരണ്ടിയെന്ന വ്യവസ്ഥ എവിടെയുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.