Latest Updates

നന്നായി പാചകം ചെയ്യുന്ന സുഹൃത്തുക്കള്‍ ഉണ്ടായിരിക്കുക എന്നതും എക്കാലത്തും പ്രിയപ്പെട്ടവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്നതുമാണ് സന്തോഷം എന്ന് മഞ്ജു വാര്യര്‍. വെറുതേ കുറിച്ചതല്ല താരമിത്. നടന്‍ ശീനിവാസനും കുടുംബ്ത്തിനുമൊപ്പം ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമുള്ള സന്തോഷം പങ്ക് വച്ചുകൊണ്ടാണ് മഞ്ജു ഇങ്ങനെ പറഞ്ഞിരിക്കുന്നത്. 

ധനില്‍ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 9 എം.എമ്മില്‍ മഞ്ജു വാര്യര്‍ക്കൊപ്പം  ധ്യാന്‍ ശ്രീനിവാസനും അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ധ്യാന്‍ ശ്രീനിവാസന്റേതാണ്. ധ്യാന്‍ ശ്രീനിവാസനാണ് മജ്ഞുവാര്യര്‍ക്കായി ഇഷ്ടവിഭവങ്ങള്‍ തയ്യാറാക്കിയത്. ധ്യാനിന് കൈകൂപ്പി  നന്ദി പറയുന്ന ചിത്രവും മഞ്ജു ഇന്‍സ്സഗ്രാമില്‍ പങ്ക് വച്ചിട്ടുണ്ട്.  ശ്രീനിവാസനും ചിത്രത്തിലുണ്ട്. 

വയറുനിറയെ കഴിക്കാന്‍ രുചിയുള്ള ഭക്ഷണവും വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! ശ്രീനിയേട്ടനും ഷെഫ് ധ്യാനിനും നന്ദി,'' എന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ മഞ്ജു വാര്യര്‍ പറയുന്നു.  കൈനിറയെ ചിത്രങ്ങളുമായി തീര്‍്ത്തതും തിരക്കിലാണ് താരമിപ്പോള്‍. ഇതിനിടെ സൗഹൃദങ്ങളും യാത്രകളുമായി അവര്‍ ജീവിതം കൂടുതല്‍ സന്തോഷപ്രദമാക്കിയാണ് ജീവിക്കുന്നത്. 

Get Newsletter

Advertisement

PREVIOUS Choice