Latest Updates

മാധ്യമ പ്രവര്‍ത്തകന്‍ ഇ.എം അഷ്റഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഉരു സിനിമ റിലീസിനൊരുങ്ങുന്നു. മാമുക്കോയയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ വേഷമാണ് ചിത്രത്തിലേത്. കോഴിക്കോട് ബേപ്പൂരിലെ ഉരു നിര്‍മാണ കേന്ദ്രത്തില്‍ വെച്ച് ഷൂട്ട് ചെയ്ത സിനിമ പരമ്പരാഗത ഉരു നിര്‍മാണത്തിന്റെ ചരിത്ര പശ്ചാത്തലം ചിത്രീകരിച്ചിട്ടുണ്ട്. മരവുമായി ബന്ധപ്പെട്ട ജോലി ചെയ്ത മാമുക്കോയ ഉരുവില്‍ ശ്രീധരന്‍ മൂത്താശാരിയായാണ് വേഷമിടുന്നത്. മാമുക്കോയയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി ഉരുവിലെ മൂത്താശാരി മാറുമെന്ന ഉറപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.   

ആല്‍ബര്‍ട്ട് അലക്സ്. അനില്‍ ബേബി , അജയ് കല്ലായി, അര്‍ജുന്‍, രാജേന്ദ്രന്‍ തായാട്ട്, ഉബൈദ് മൊഹ്സിന്, ഗീതിക ഗിരീഷ്, ശിവാനി സന്തോഷ്, ബൈജു ഭാസ്‌കര്‍, സാഹിര്‍ പി കെ, മന്‍സൂര്‍ പള്ളൂര്‍ എന്നിവരാണ് മറ്റു നടീനടന്മാര്‍. പ്രഭാവര്‍മ ഗാന രചനയും കമല്‍ പ്രശാന്ത് സംഗീത സംവിധാനവും നിര്‍വഹിച്ചു. ശ്രീകുമാര്‍ പെരുമ്പടവം ഛായാഗ്രഹണം, ഹരി നായര്‍ എഡിറ്റിംഗ്. സാം പ്രൊഡക്ഷന്റെ ബാനറില്‍ മന്‍സൂര്‍ പള്ളൂര്‍ നിര്‍മിച്ച ഉരുവില്‍ എ സാബു, സുബിന്‍ എടപ്പാകത്തു എന്നിവര്‍ ചിത്രത്തിലെ സഹനിര്‍മ്മാതാക്കളാണ്.  ഉരു നിര്‍മാണ കേന്ദ്രത്തിലെ ആശാരിമാരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice