Latest Updates

നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയില്‍ പോസിറ്റീവായതായി മമ്മൂട്ടി തന്നെയാണ് അറിയിച്ചത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഈ വിവരം അദ്ദേഹം ആരാധകരുമായി പങ്കിട്ടത്.

  മമ്മൂട്ടിയുടെ കുറിപ്പ്  ''ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടും ഞാന്‍ ഇന്നലെ കോവിഡ് പോസിറ്റീവായി. നേരിയ പനിയല്ലാതെ എനിക്ക് മറ്റു ബുദ്ധിമുട്ടുകളില്ല. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും മാസ്‌ക് ഉപയോഗിക്കുക, പരമാവധി ശ്രദ്ധിക്കുക,'' അദ്ദേഹം കുറിച്ചു.

Get Newsletter

Advertisement

PREVIOUS Choice