ഭീഷ്മപര്‍വ്വം വേറെ തരം വെടികെട്ട്: മമ്മുട്ടി
ഭീഷ്മ പര്‍വ്വം വേറെ തരം വെടികെട്ടാണെന്ന് മമ്മൂട്ടി. ഭീഷ്മ പര്‍വ്വം സിനിമയുടെ റിലീസിന് മുന്നോടിയായി സംഘടിപ്പിച്ച പ്രസ് മീറ്റില്‍ ബിലാലിന് മുന്‍പുള്ള വെടിക്കെട്ടാണോ ചിത്രം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മമ്മൂട്ടി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് എന്ന സംവിധായകനിലും മാറ്റമുണ്ടായിട്ടുണ്ടെന്നും കാലത്തിനനുസരിച്ചുള്ള അപ്‌ഡേഷന്‍ ഉണ്ടായിട്ടുണ്ടന്നും മമ്മൂട്ടി പറഞ്ഞു.
'സിനിമയും പ്രേക്ഷകരുമെല്ലാം മാറി, അതിനനുസരിച്ചുള്ള മാറ്റങ്ങളുണ്ട്. സിനിമയോട് ഭയങ്കരമായി ഇഷ്ടമുള്ള ആളുകള്‍ സിനിമയെടുക്കുമ്പോള്‍ സിനിമയില്‍ ആ ഇഷ്ടം കാണാന്‍ പറ്റും. അങ്ങനെയുള്ള ഒരാളാണ് അമല്‍.''മഹാഭാരതം റഫറന്‍സ് സംബന്ധിച്ച ചോദ്യത്തിന്, മഹാഭാരതത്തിന്റെ അടരുകളില്ലാത്ത സിനിമയോ നാടകമോ ഉണ്ടോ, ജീവിതത്തിലും മഹാഭാരതം റഫറന്‍സുകള്‍ വരാറില്ലേ, തീര്‍ച്ചയായും ഭീഷ്മപര്‍വത്തിലും അതുണ്ടാവുമെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
ബിഗ് ബിയുമായി ഭീഷ്മപര്‍വത്തിന് സാമ്യമില്ലെന്നും കഥാപരിസരമായി ബന്ധമുണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിലാലില്‍ നിന്ന് മൈക്കിളിനെ വ്യത്യസ്തമാക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി പറഞ്ഞു.
ആറാട്ട് സിനിമക്കെതിരെ ഡീഗ്രേഡിങ് നടക്കുന്നുവെന്ന ആരോപണങ്ങളെ സംബന്ധിച്ച ചോദ്യത്തോട് അത് നല്ല പ്രവണതയല്ല. നല്ല സിനിമ, ചീത്ത സിനിമ എന്നേ ഉള്ളൂ, മനപൂര്‍വം സിനിമകള്‍ക്കെതിരെ കാമ്പയിന്‍ നടത്തുന്നത് നല്ല കാര്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.''