Latest Updates

മമ്മൂട്ടിയോ മോഹന്‍ലാലോ ആരെയാണ് ഇഷ്ടമെന്ന് ചോദിക്കാത്ത മലയാളികള്‍ കുറവായിരിക്കും. രണ്ട് പേര്‍ക്കും കട്ടഫാനുള്ള നാട്ടില്‍ ഇവരുടെ പേരില്‍ പരസ്പരം പോരടിക്കാനും മലയാളി തയ്യാറാണ്. എന്നാല്‍ മറ്റൊരു രീതിയില്‍ മമ്മൂട്ടിയേയും മോഹഹന്‍ലാലിനെയും വിലയിരുത്തുകയാണ് നിര്‍മ്മാതാവ് ബിസി  ജോഷി.

വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാവാത്ത നടനാണ് മമ്മൂട്ടിയെന്നും എന്നാല്‍ തീരെ സുഖമില്ലാതിരുന്നപ്പോള്‍ പോലും സാഹചര്യം മനസിലാക്കി അഭിനയിക്കാന്‍ മോഹന്‍ലാല്‍ എത്തിയിട്ടുണ്ടുണ്ടെന്നുമാണ് ജോഷി വെളിപ്പെടുത്തുന്നത്. ഒരു സ്വകാര്യ യുട്യൂബ് ചാനലിനോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. 

ഷൂട്ടിങ്ങിനായി സെറ്റിട്ട് താന്‍ തയ്യാറായി ഇരുന്നിട്ടുണ്ടെന്നും എന്നാല്‍  സ്വന്തം ആവശ്യങ്ങളുടെ പേരില്‍ മമ്മൂട്ടി അഭിനയിക്കാന്‍ വരാതിരുന്നിട്ടുണ്ടെന്നും ബിസി ജോഷി പറയുന്നു. ഇക്കാരണം കൊണ്ട് തനിക്ക് അന്ന് ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. 

മമ്മൂട്ടിയുടെ നിസ്സഹകരണം വ്യക്തമാക്കാന്‍ ഒന്ന് രണ്ട് സന്ദര്‍ഭങ്ങള്‍ കൂടി ജോഷി പറയുന്നുണ്ട്.  'പ്രമാണി'  സിനിമയില്‍  കയറു പിരിക്കുന്നയിടത്ത് ഒരു സ്റ്റണ്ട് സീന്‍ എടുക്കാന്‍ ഉണ്ടായിരുന്നു. എല്ലാം ശരിയാക്കി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് സുഖമില്ലാതായി. അന്ന് തങ്ങള്‍ വളരെയധികം റിക്വസ്റ്റ് ചെയ്തിട്ടും അദ്ദേഹം വന്നില്ല. പ്രായമായിരിക്കുകയാണെന്നും സുഖമില്ലെന്നുമായിരുന്നു അന്ന്  മമ്മൂക്ക അറിയിച്ചതെന്നും അന്നും തനിക്ക്  നഷ്ടം വന്നെന്നും ജോഷി ചൂണ്ടിക്കാട്ടി. മറ്റൊരു സീന്‍ എടുക്കേണ്ടത്  ഹോട്ടലിലെ ബാറിനുളളിലായിരുന്നു. നേരത്തെ പറഞ്ഞിട്ട് തന്നെ  മമ്മൂട്ടിക്ക് അത്യാവശ്യമായി എവിടേക്കോ പോയി. വളരെ റിക്വസ്റ്റ് ചെയ്തിട്ടും  അദ്ദേഹം നിന്നില്ലെന്നും ജോഷി പറയുന്നു. നേരത്തെ നിശ്ചയിച്ച കാര്യങ്ങളാണെങ്കിലും നമ്മുടെ സാഹചര്യം കൂടെ മമ്മൂട്ടി  മനസിലാക്കണമായിരുന്നെന്നും ജോഷി ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

Get Newsletter

Advertisement

PREVIOUS Choice