Latest Updates

മോഹന്‍ലാലിനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് നടി മല്ലിക സുകുമാരന്‍. മകന്‍ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയില്‍ മോഹന്‍ലാലിന്റെ അമ്മയുടെ വേഷത്തിലാണ് മല്ലിക എത്തുന്നത്. മോഹന്‍ലാലിന്റെ ചെറുപ്പത്തിലെ വികൃതിയെക്കുറി്ച്ചും ഇരുവരുടേയും വീട്ടുകാര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചും തുറന്നു പറയുകയാണിപ്പോള്‍ മല്ലിക.   

മോഹന്‍ലാലിന്റെ അച്ഛനും അമ്മയും പുറത്തു പോകുമ്പോള്‍ ലാലിനെ മല്ലികയുടെ വീട്ടില്‍കൊണ്ടുവന്നാക്കും. എട്ടോ ഒന്‍പതോ വയസാണ് അന്ന് ലാലിന് പ്രായം. എന്നാല്‍ വലിയ വികൃതിക്കാരനായിരുന്നുവെന്ന് മല്ലിക പറയുന്നു. 'ലാലിന് അന്ന് എട്ടോ ഒന്‍പതോ വയസ്സേയുള്ളൂ. വലിയ കുസൃതിയായിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ അച്ഛന്‍ മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ അവിടത്തെ മാവിന്റെ തുഞ്ചത്ത് ഇരിക്കുകയാണ് ലാല്‍. അന്നൊക്കെ വീടിന്റെ സ്റ്റെയര്‍ കെയ്സിനു സിമന്റ് ഉപയോഗിച്ച് കെട്ടിയ കൈവരിയാണ് ഉണ്ടായിരുന്നത്. ഒരിക്കല്‍ രണ്ടാം നിലയില്‍നിന്ന് കൈവരിയിലൂടെ അതിവേഗം തെന്നി താഴേക്കു വന്ന് അച്ഛന്റ മുന്നിലാണ് ലാല്‍ വന്നു വീണത്.   

വിശ്വനാഥന്‍ നായരും ശാന്തകുമാരിയും വരുമ്പോള്‍ കയ്യോ, കാലോ ഒടിയാതെ ഇവനെ തിരികെ ഏല്‍പിക്കേണ്ടതാണ്'' എന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. അത്രയ്ക്കായിരുന്നു കുസൃതി.'- മല്ലിക പറഞ്ഞു. പഴയ ശീലംവച്ച് താന്‍ ഇപ്പോഴും മോഹന്‍ലാലിനെ 'ലാലു മോനേ' എന്നാണ് വിളിക്കാറുള്ളതെന്നാണ് മല്ലിക പറയുന്നത്. അന്നത്തെ ആ സ്നേഹം എക്കാലത്തും മോഹന്‍ലാല്‍ എന്നോടു കാട്ടിയിട്ടുണ്ട്. ലാലിന്റെ ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും തന്നെ വിളിക്കുമെന്നും താരം പറഞ്ഞു. 

Get Newsletter

Advertisement

PREVIOUS Choice