Latest Updates

മികച്ച പ്രേക്ഷക പ്രതികരണം നേടി എബ്രിഡ് ഷൈനിന്ർറെ മഹാവീര്യർ. നിവിൻപോളിയും ആസിഫ് അലിയും ആണ് ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫാന്ർറസി ചിത്രമായ മഹാവീര്യർ അവതരിപ്പിക്കുന്നത് സാമൂഹിക പ്രസക്തിയുള്ള വിഷയമാണ്.  മേജർ രവി സിജു വിൽസൺ തുടങ്ങിയവർ വളരെ പ്രകടമായി തന്നെ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.1983 എന്നീ ചിത്രങ്ങളുടെ സംവിധായകനായ എബ്രിഡ് ഷൈൻ മൂന്നാം തവണ നിവിൻ പോളിയുമായി ഒന്നിക്കുന്ന ചിത്രമാണിത് .പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ്  മഹാവീര്യറിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ലാലു അലക്സ് വിജയ് മേനോൻ മേജർ രവി മല്ലിക സുകുമാരൻ സുധീർ കരമന കൃഷ്ണപ്രസാദ് തുടങ്ങിയവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. പോളി ജൂനിയർ പിച്ചേഴ്സ് ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ  നിവിൻ പോളി, പി എസ്  ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ചന്ദ്രു സെൽവരാജ്  ചായാഗ്രഹണം നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. 

Get Newsletter

Advertisement

PREVIOUS Choice