'ഹാപ്പി ബര്‍ത്തഡേ മാധുരി' സ്വപ്നസുന്ദരിക്ക് ആശംസകളുമായി സോഷ്യല്‍മീഡിയ
സ്വപ്‌നസുന്ദരി മാധുരി ദീക്ഷിദിന് ഇന്ന് അമ്പത്തിനാലാം പിറന്നാള്‍. അഭിനയമികവുകൊണ്ട് ജനലക്ഷങ്ങളുടെ മനസില്‍ ഇടം പിടിച്ച മാധുരി ദീക്ഷിദിന് സെലിബ്രിറ്റികളടക്കം സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നു.
1984-ലെ അബോദ് എന്ന ചിത്രത്തിലാണ് മാധുരി ആദ്യമായി അഭിനയിച്ചത്. രാജ്ശ്രീ പ്രൊഡക്ഷന്‍സ് ആണ് 17 വയസുകാരിയായ മാധുരിയെ ബോളിവുഡില്‍ അവതരിപ്പിച്ചത്. മറക്കാനാവാത്ത ചില സിനിമകള്‍ക്ക് ശേഷം തെസാബ് എന്ന സൂപ്പര്‍ഹിറ്റിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്നു. തുടര്‍ന്ന് രാം ലഖന്‍ , (1989), പരിന്ത (1989), ത്രിദേവ് (1989), കിഷന്‍ കനൈയ്യ (1990) തുടങ്ങി ഹിറ്റുകളുടെ പരമ്പരയായിരുന്നു.
അഭിനയത്തില്‍ കൂടാതെ നൃത്തത്തിലും മാധുരി വളരെയധികം അഭിവൃദ്ധി നേടിയിരുന്നു. അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ മികച്ച നര്‍ത്തകി എന്ന സ്ഥാനവും അവര്‍ സ്വന്തമാക്കി. പ്രസിദ്ധമായ ഉര്‍ദു-ഹിന്ദി ഗാനമായ എക് ദോ തീന്‍ എന്ന ഗാനരംഗത്തെ നൃത്തം ഇന്നത്തെ തലമുറയുടെ പോലും ആേേവശമാണ്. 2002-ല്‍ ദേവദാസ് എന്ന ചിത്രത്തില്‍ ഐശ്യര്യറായ്‌ക്കൊപ്പം മിന്നുന്ന പ്രകടനമാണ് മാധുരി കാഴ്ച്ചവച്ചത്. മാധുരിയ്ക്ക് പകരം വ്യക്കാന്‍ മറ്റൊരു നടി ഇന്നുമെത്തിയിട്ടില്ല എന്നാണ് അവരുടെ ആരാധകര്‍ പറയുന്നത്. ആറ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ നേടിയ മാധുരി ഫോബ്സ് ഇന്ത്യയുടെ 100 സെലിബ്രിറ്റി പട്ടികയില്‍ ഏഴു തവണ ഇടം നേടിയിട്ടുണ്ട്. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.