Latest Updates

ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങളില്‍ തമിഴ് നടന്‍ സിദ്ധാര്‍ത്ഥും. താന്‍ മരിച്ചതായി വ്യാജ പ്രചരണം നടത്തിയ റിപ്പോര്‍ട്ടിനെതിരെ താരം തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. താന്‍ മരിച്ചെന്ന പറയുന്ന വീഡിയോയെകുറിച്ച് യുട്യൂബ് അധികൃതരോട് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ലഭിച്ച മറുപടി തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് താരം ട്വീറ്റ് ചെയ്യുന്നു. 

 

'ഞാന്‍ മരണപ്പെട്ടു' എന്നു പറയുന്ന ഈ യൂട്യൂബ് വീഡിയോയ്ക്കെതിരെ വര്‍ഷങ്ങള്‍ക്കു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'ക്ഷമിക്കണം, ഈ വീഡിയോയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തോന്നുന്നു' എന്നായിരുന്നു യൂട്യൂബിന്റെ ഭാഗത്തുനിന്നുള്ള മറുപടി.'എന്ന് താരം പറയുന്നു. ഈ വീഡിയോയോക്കൊപ്പം നടിമാരായ സൗന്ദര്യ, ആര്‍തി അഗര്‍വാള്‍ എന്നിവരുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇരുവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവരാണ്.

 

സിനിമാസ്വാദകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. തന്റെ നിലപാടുകള്‍ മറയില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ വിളിച്ച് പറയാന്‍ മടികാണിക്കാത്ത താരം കൂടിയാണ് സിദ്ധാര്‍ത്ഥ്. ഇതിനോടകം തന്നെ നിരവധി കഥാപാത്രങ്ങളെ ആരാധകര്‍ക്ക് അദ്ദേഹം സമ്മാനിച്ചിട്ടുമുണ്ട്.

Get Newsletter

Advertisement

PREVIOUS Choice