Latest Updates

ഡിയര്‍ പെപ്പെ, ഞാന്‍ നവമി കൊല്ലം ജില്ലയിലെ പെരുമണ്ണിലാണ് ഞാന്‍ താമസിക്കുന്നത്. ഞാന്‍ അജഗജാന്തരം സിനിമ കാണാന്‍ പോയപ്പോള്‍ കൊല്ലം പാര്‍ത്ഥാ തിയേറ്ററില്‍ പെപ്പെയും ടീമും വന്നിരുന്നു. തിരക്ക് കാരണം എനിക്ക് പെപ്പെയെ കാണാന്‍ പറ്റിയില്ല. എനിക്ക് കാണണമെന്ന് വളരെ ആഗ്രഹമായിരുന്നു. അജഗജാന്തരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു...

നടന്‍ ആന്റണി വര്‍ഗീസിന് ഒരു കുഞ്ഞാരാധിക അയച്ച കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.  'അജഗജാന്തരം' സിനിമ കാണാന്‍ കൊല്ലം തിയേറ്ററില്‍ എത്തിയപ്പോള്‍ ആന്റണിയെ കണ്ടെന്നും എന്നാല്‍ തിരക്ക് കാരണം പരിചയപ്പെടാന്‍ സാധിച്ചില്ല എന്നുമാണ് കത്തില്‍ മൂന്നാം ക്ലാസ്സുകാരി  നവമി പറയുന്നത്. നവമിക്കുട്ടിയുടെ കത്ത് ആന്റണി വര്‍ഗീസ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 
 
ഒപ്പം 'ഇനി കൊല്ലം വരുമ്പോള്‍ നമുക്ക് എന്തായാലും കാണാം നവമിക്കുട്ടി'' എന്ന് മറുപടിയും താരം നല്‍കിയിട്ടുണ്ട്.  

നവമിയുടെ കത്തിന്റെ പൂര്‍ണരൂപം 

ഡിയര്‍ പെപ്പെ, ഞാന്‍ നവമി കൊല്ലം ജില്ലയിലെ പെരുമണ്ണിലാണ് ഞാന്‍ താമസിക്കുന്നത്. ഞാന്‍ അജഗജാന്തരം സിനിമ കാണാന്‍ പോയപ്പോള്‍ കൊല്ലം പാര്‍ത്ഥാ തിയേറ്ററില്‍ പെപ്പെയും ടീമും വന്നിരുന്നു. തിരക്ക് കാരണം എനിക്ക് പെപ്പെയെ കാണാന്‍ പറ്റിയില്ല. എനിക്ക് കാണണമെന്ന് വളരെ ആഗ്രഹമായിരുന്നു. അജഗജാന്തരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. 

അതിനകത്തെ ഉള്ളുളേരി എന്ന പാട്ടു അടിപൊളി. പെപ്പെയുടെ കൂടെ ഫോട്ടോ എടുക്കണമെന്ന് വളരെ ആഗ്രഹമാണ് കൂടെ ഒരു ഓട്ടോഗ്രാഫും. ഒരു ദിവസം പെപ്പെയെ കാണാനായി കൊണ്ടുപോകാമെന്ന് വീട്ടില്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ പെപ്പെയുടെ ഒരു കുഞ്ഞാരാധികയാണ്. ഞാന്‍ പെരുമണ്‍ എല്‍ പി എസ് മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. എന്റെ കൂട്ടുകാര്‍ക്ക് വളരെ ആഗ്രഹമാണ് പെപ്പെയെ കാണണമെന്ന്. 

ഒരുപാട് സ്നേഹത്തോടെ നവമി എസ് പിള്ള..

Get Newsletter

Advertisement

PREVIOUS Choice