Latest Updates

ആശങ്കകള്‍ക്ക് അറുതി. ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കര്‍ കോവിഡ് -19 ന്റെ പിടിയില്‍ നിന്ന് മോചിതയായി. ന്യുമോണിയയില്‍ നിന്നും അവര്‍് സുഖം പ്രാപിച്ചതായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെ അറിയിച്ചു.

ഏകദേശം ഒരു മാസം മുമ്പ്, കോവിഡ് -19, ന്യുമോണിയ എന്നിവ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ലതാമങ്കേഷ്‌ക്കറിനെ.  ലതാ മങ്കേഷ്‌കറിനെ ചികിത്സിക്കുന്ന ഡോ. പ്രതീത് സമ്ദാനിയുമായി താന്‍ സംസാരിച്ചു എന്നും അവര്‍ ്‌സുഖം പ്രാപിച്ചുവരികയാണെന്നും ടോപെ അറിയിച്ചു.  

കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന അവരെ അവിടെ നിന്ന് മാറ്റിയെന്നും ഇപ്പോള്‍ സുഖമായിരിക്കുന്നെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദേശം ഒരു മാസം മുമ്പ്, കോവിഡ് -19, ന്യുമോണിയ എന്നിവ സ്ഥിരീകരിച്ചതിനെതുടര്‍ന്നായിരുന്നു ഇന്ത്യന്‍ സിനിമയുടെ  ഐതിഹാസിക ഗായികമാരില്‍ ഒരാളായി വാഴ്ത്തപ്പെട്ട ലതാ മങ്കേഷ്‌കറിനെ  മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചത്. 
 

2001-ല്‍ ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന ലഭിച്ച ഗായികയാണ് ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന  ലത മങ്കേഷ്‌ക്കര്‍. ആയിരത്തിലധികം ഹിന്ദി സിനിമകളില്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് കൂടാതെ നിരവധി ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും നിരവധി ട്രാക്കുകള്‍ ആലപിച്ചിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice