Latest Updates

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) മുൻ ചെയർമാൻ ലളിത് മോദിയും  ബോളിവുഡ് നടിയും മുൻ മിസ്സ് യൂണിവേഴ്‌സറുമായ സുസ്മിത സെന്നും  ഡേറ്റിംഗിലോ..

തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ലളിത് മോദി തന്നെയാണ് ഈ വാർത്ത ലോകത്തെ അറിയിച്ചിരിക്കുന്നത്.  സുസ്മിതയ്‌ക്കൊപ്പമുള്ള പഴയതും പുതിയതുമായ ചില ചിത്രങ്ങൾ ലളിത് മോദി പോസ്റ്റ് ചെയ്യുകയും അതിന് അടിക്കുറിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

മാലിദ്വീപ്, സാര്‍ഡിനിയ യാത്രകള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് മടങ്ങിയതിന്റെ ചിത്രങ്ങളും  വര്‍ഷങ്ങള്‍ക്ക് മുമ്പ് സുസ്മിതയ്ക്ക് ഒപ്പമുള്ള ചിത്രവും ലളിത് മോദി പങ്കുവച്ചിട്ടുണ്ട്.

ഇരുവരും വിവാഹിതരായെന്ന് കരുതി ആശംസകൾ അർപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ ലോകം. എന്നിരുന്നാലും, തങ്ങൾ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും അറിയിക്കാൻ  ലളിത് മറ്റൊരു ട്വീറ്റ് ചെയ്തു.

അഴിമതിക്കേസില്‍ രാജ്യംവിട്ട വിവാദ വ്യവസായിയാണ് ലളിത് മോദി. അതേസമയം വിവാഹം വേണ്ടന്ന് വെക്കാന്‍ കാരണം തന്റെ മക്കള്‍ അല്ല എന്നും ജീവിതത്തില്‍ വന്ന പുരുഷന്മാരെല്ലാം തന്നെ ഏതെങ്കിലും വിധത്തില്‍ നിരാശപ്പെടുത്തുന്നവരാണെന്നും  സുസ്മിത അടുത്തിടെ  പറഞ്ഞിരുന്നു. മൂന്ന് വിവാഹത്തില്‍ നിന്നും ദൈവം രക്ഷിച്ചതായി ആണ് തോന്നുന്നതെന്നും അവർ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു സുസ്മിത രണ്ടു പെണ്‍മക്കളെ ദത്തെടുത്ത് വളർത്തുന്നുണ്ട്.

Get Newsletter

Advertisement

PREVIOUS Choice